യുഎഇ തൊഴില്‍ മേഖലയിൽ യുവത്വം തുളുമ്പുന്നു; ലോകരാജ്യങ്ങളില്‍ ബഹുദൂരം മുന്നിൽ
അബുദാബി: യുഎഇ യുവാക്കളുടെ തൊഴില്‍ ദാതാവായി മാറുന്നു.മാനവ വിഭവശേഷി-സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ 69% പേരും യുവാക്കളാണ്. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന ലോക രാജ്യങ്ങളില്‍ യുഎഇ ബഹുദൂരം മുന്നിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎഇയില്‍ സ്വകാര്യ മേഖലയില്‍ 69 ശതമാനം ജീവനക്കാരും 16-39 വയസ്സ് വരെയുള്ളവരാണ്. 32,000-ത്തിൽ അതികം ജീവനക്കാര്‍ 19 വയസ്സിനു താഴെയുള്ളവരാണ്. പഠനത്തോടൊപ്പം തൊഴിലെടുക്കാന്‍ അനുമതിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസയിലാണ് ഇവര്‍ ജോലി ചെയ്യുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 59,00,0-ത്തിൽ അതികമാണ്. ഇവരില്‍ 40,78,091 പേരും ചെറുപ്പക്കാരാണ്. 65-69 മധ്യേ പ്രായമുള്ള 24,000 പേരും യുഎഇയില്‍ ജോലി ചെയ്യുന്നു. 70 ല്‍ എത്തിയവരും തൊഴില്‍ വിസയില്‍ രാജ്യത്ത് കഴിയുന്നുണ്ട്. ഇവരുടെ എണ്ണം 7583 ആണ്.
രാജ്യത്ത് 20നും 24നും മധ്യേ പ്രായമുള്ള 6,45,366 പേര്‍ സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നു. 25-29 പ്രായക്കാര്‍ 11,40,738 ആയി വര്‍ധിച്ചിട്ടുണ്ട്. തൊഴില്‍ മേഖലയിലെ ഭൂരിഭാഗവും 30-34 പ്രായക്കാരാണ്. 11,50,945 പേര്‍. പ്രവാസികള്‍ക്കു പുറമെ സ്വദേശികളും സ്വകാര്യ മേഖലയില്‍ ചുവടുറപ്പിച്ചതോടെയാണ് തൊഴില്‍ മേഖല കൂടുതല്‍ ചെറുപ്പമായത്. 82,000 തദ്ദേശീയരാണ് ഇപ്പോള്‍ സ്വകാര്യ മേഖലയിലുള്ളത്.
ശമ്പളം വൈകിയാല്‍ മലയാളത്തില്‍ ഉള്‍പ്പെടെ 20 ഭാഷകളില്‍ പരാതിപ്പെടാന്‍ സൗകര്യമൊരുക്കിയതായി യുഎഇ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു. ഇംഗ്ലീഷ്, അറബിക്, മലയാളം, ഉറുദു, ഹിന്ദി, തമിഴ്, പഞ്ചാബി, തെലുങ്ക്, ബംഗാളി, നേപ്പാളി, ഫ്രഞ്ച് തുടങ്ങി 20 ഭാഷകളില്‍ പരാതി സ്വീകരിക്കും.
പ്രവാസികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പളം നല്‍കുന്ന രാജ്യങ്ങളില്‍ ആഗോളതലത്തില്‍ ഒന്നാമത് സൗദിയാണെന്ന് സര്‍വേ റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി ആയ എക്‌സ്പാട്രിയേറ്റ് എംപ്ലോയ്‌മെന്റ് കണ്ടീഷന്‍സ് (ഇസിഎ) അടുത്തിടെ നടത്തിയ മൈഎക്‌സ്പാട്രിയേറ്റ് മാര്‍ക്കറ്റ് പേ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
Content Highlights: The UAE workforce is booming with youth
ഗൾഫ് വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IP5Venvff26EmQWRPGBPGx
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."