HOME
DETAILS
MAL
ആദായ നികുതി ഓഫിസ് മാര്‍ച്ച് നടത്തി
backup
August 26 2016 | 21:08 PM
കോഴിക്കോട്: സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളോടുള്ള എതിര്‍പ്പു മറികടക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വര്‍ഗീയ ധ്രുവീകരണത്തിലൂടെ ജനങ്ങളെ വിഭജിക്കുകയാണെന്ന് ആര്.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു. ആര്.എം.പി, എസ്.യു.സി.ഐ(സി), എം.സി.പി.ഐ (യു) എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നു രൂപീകരിച്ച ഇടതുപക്ഷ ഐക്യമുന്നണി നടത്തിയ കോഴിക്കോട് ആദായനികുതി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ. ശേഖര്‍ അധ്യക്ഷനായി. കെ.കെ കുഞ്ഞിക്കണാരന്‍, കെ.പി പ്രകാശന്, കെ. രാജന് സംസാരിച്ചു.
മുതലക്കുളത്ത് ആരംഭിച്ച പ്രകടനത്തിന് കെ. ചന്ദ്രന്, എന്‍.പി ഭാസ്കരന് മാസ്റ്റര്‍, കെ. ലിനീഷ്, വി.പി നരേന്ദ്രന്, കെ. സുധീന്ദ്രന്‍, പി.എം ശ്രീകുമാര്‍, അഡ്വ. ഡിക്സന്, പ്രഭാഷ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."