HOME
DETAILS
MAL
ആനാവൂർ നാരായണൻ നായർ വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തരെ ശിക്ഷിച്ച ജഡ്ജിക്ക് ഭീഷണി; ജഡ്ജിയുടെ വീട്ടിൽ പൊലിസ് കാവൽ
backup
November 16 2022 | 08:11 AM
തിരുവനന്തപുരം: സി.പി.എം നേതാവ് ആനാവൂർ നാരായണൻ നായരെ വെട്ടിക്കൊന്ന കേസിൽ ആർ.എസ്.എസ് പ്രവർത്തകരെ ശിക്ഷിച്ച ജഡ്ജിക്ക് അജ്ഞാതരുടെ ഭീഷണി. ഇതോടെ ജഡ്ജിയുടെ കുടുംബവീടിന് പൊലീസ് കാവൽ ശക്തമാക്കി. ജഡ്ജിയുടെ മാതാപിതാക്കൾ താമസിക്കുന്ന ചെന്നിത്തല ഒരിപ്രം കുടുംബ വീട്ടിൽ രണ്ട് അജ്ഞാതർ എത്തി ഫോൺ നമ്പർ ചോദിച്ച സാഹചര്യത്തിലാണിത്. തിങ്കൾ പകൽ 3.30 ന് ശിക്ഷ വിധിച്ച് നിമിഷങ്ങൾക്കകമാണ് അജ്ഞാതർ ബൈക്കിൽ വീട്ടിലെത്തി ജഡ്ജിയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടത്. നമ്പർ നൽകാനാകില്ലെന്ന് മാതാപിതാക്കൾ പറഞ്ഞതോടെ ഇവർ സ്ഥലംവിട്ടു. പരാതി ലഭിക്കാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. എന്നാൽ അജ്ഞാതരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പരിസരത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിക്കുകയാണെന്ന് മാന്നാർ എസ്.ഐ അഭിരാം പറഞ്ഞു.
anavoor narayanan nair murder case judge get threat
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."