കൊവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കില്ല; കേരളത്തിലെ വ്യാപനത്തിന് കാരണം ഇളവുകളെന്നും ഡോ. എന്‍.കെ. അറോറ
ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗത്തെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ വ്യാപിക്കുന്നതിനിടെ വിശദീകരണവുമായി കേന്ദ്ര വാക്‌സിന്‍ വിദഗ്ധ സമിതിയംഗവും ശിശുരോഗ വിദഗ്ധനുമായ ഡോ. എന്‍.കെ. അറോറ.
പ്രചരിക്കുന്നതു പോലെ സെപ്തംബര്‍- ഒക്ടോബര്‍ മാസത്തോടെ കൊവിഡ് മൂന്നാം തരംഗം വരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, മൂന്നാം തരംഗത്തിന്റെ സാധ്യത ആള്‍ക്കൂട്ടങ്ങള്‍ അവഗണിക്കുന്നതുള്‍പെടെ കൊവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കൊവിഡ് മൂന്നാം ചതരംഗം കുട്ടികളെ ബാധിക്കുമെന്ന റിപ്പോര്‍ട്ടും അദ്ദേഹം നിഷ്ധിച്ചു. കുട്ടികളെ ബാധിക്കുമെന്ന് പറയാന്‍ ശാസ്ത്രീയ തെളിവുകളില്ല. എന്നാല്‍ മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിക്കുന്നില്ലെന്നും ഡോ. അറോറ വ്യക്തമാക്കി.
കുട്ടികളിലെ രോഗബാധ തടയാന്‍ സര്‍ക്കാര്‍ സജ്ജമാണ്. കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സില്‍ അടുത്ത വര്‍ഷം മാത്രമാണ് ലഭ്യമാകുക. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള മുന്‍ഗണന പട്ടിക തയാറായിട്ടുണ്ട്.
ഡിസംബറോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും. കോവിഷീല്‍ഡും കോവാക്‌സിനും ആയിരിക്കും പ്രധാനമായും ഉപയോഗിക്കുക. അടുത്ത മാസത്തോടെ രാജ്യത്ത് കൂടുതല്‍ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കും.
രാജ്യത്ത് കൊവിഡ് ഭീഷണി എന്ന് ഇല്ലാതാകുമെന്ന് പറയാനാകില്ല. വൈറസിന് നിരന്തരം രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. കോവിഷീല്‍ഡ്, കോവാക്‌സിന്‍ വാക്‌സിനുകള്‍ സുരക്ഷിതമാണ്. ഇവക്ക് പാര്‍ശ്വ ഫലങ്ങള്‍ കുറവാണ്. കൊവിഡ് മൂലമുള്ള കൂടുതല്‍ മരണം തടയാന്‍ കഴിഞ്ഞുവെന്നും ഡോ. അറോറ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ വിശദമാക്കി.
കേരളത്തില്‍ രോഗവ്യാപനം കൂടാന്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ഇളവാണ് കാരണമെന്ന് അറോറ വിമര്‍ശിച്ചു. സമൂഹിക അകലം പാലിക്കാത്തതാണ് രോഗവ്യാപനത്തിന് ഇടയാക്കിയത്. ഇത് ഗുരുതര സാഹചര്യമാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സമൂഹം പ്രതിജ്ഞാബദ്ധരാണ്. ഹോം ക്വാറന്റൈനും കോവിഡ് പരിശോധനയും കൂടുതല്‍ ഫലപ്രദമായി ചെയ്യണം. കണ്ടെയിന്‍മെന്റ് നടപടികള്‍ തുടരണം. വൈറസ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി എടുക്കണമെന്നും ഡോക്ടര്‍ അറോറ നിര്‍ദ്ദേശിച്ചു. കേരളം ആരോഗ്യ പരിപാലനത്തിന് വലിയ മുന്‍ഗണന നല്‍കുന്ന സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."