എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിന് തുടക്കം
കോഴിക്കോട്: നരേന്ദ്ര മോദി സര്‍ക്കാര്‍ വാഗ്ദാന ലംഘനങ്ങളുടെ പെരുമഴക്കാലം സൃഷ്ടിക്കുകയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ. രാജന്‍ എം.എല്‍.എ. എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉള്ള്യേരി കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയും കോടിക്കണക്കിന് രൂപ പ്രചാരണത്തിന് ചെലവഴിച്ചുമാണ് കേന്ദ്രത്തില്‍ മോദി അധികാരത്തിലെത്തിയത്. എന്നാല്‍ വാഗ്ദാനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച യുവജനങ്ങള്‍ ഉള്‍പ്പെടെ ഭരണത്തില്‍ ഏറെ നിരാശരാണെന്നും അദ്ദേഹം പറഞ്ഞു. ടി.വി ബാലന്‍, ഐ.വി ശശാങ്കന്‍, എം. നാരായണന്‍, അഡ്വ. പി. വസന്തം, മഹേഷ് കക്കത്ത്, സി. ബിജു, സി.കെ ബിജിത്ത് ലാല്‍ സംസാരിച്ചു. കെ.പി സത്യന്‍ സ്വാഗതവും ബൈജു പി. മന്ദങ്കാവ് നന്ദിയും പറഞ്ഞു. അഡ്വ. കെ.പി ബിനൂപ് അനുശോചന പ്രമേയം അവതരിപ്പിച്ചു. അഡ്വ. പി. ഗവാസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അജയ് ആവള ഭാവി പ്രവര്‍ത്തന പരിപാടിയും അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്‍മേല്‍ പ്രതിനിധികളുടെ ചര്‍ച്ച ആരംഭിച്ചു. ചര്‍ച്ച ഇന്നും തുടരും.
28ന് വൈകിട്ട് നാലിന് ബാലുശ്ശേരി റോഡില്‍ പൊയില്‍താഴത്ത് നിന്നും യുവജന റാലി ആരംഭിക്കും. അഞ്ചിന് ആവള നാരായണന്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."