ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നവ ഇനി പരസ്യമാവില്ല; തടയാന്‍ വഴിയുണ്ട്
ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നവ ഇനി പരസ്യമാവില്ല
സംസാരിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളോ അല്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്ന കാര്യങ്ങളോ അല്‍പസമയം കഴിഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ പരസ്യമായി വരുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഇത്തരത്തിലെ പരസ്യം കണ്ട് മടുത്തിട്ടുണ്ടാവും പലപ്പോഴും. എന്നാല്‍ അവയ്ക്ക് പോംവഴിയുണ്ട്.
ഇന്റര്‍നെറ്റില്‍ നിങ്ങള്‍ സെര്‍ച്ച് ചെയ്യുന്ന കാര്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പരസ്യമായി വരില്ല. അതിനെ തടയാന്‍ പുതിയൊരു ഓപ്ഷന്‍ കൊണ്ടുവരികയാണ് മെറ്റ. ആക്ടിവിറ്റി ഓഫ് നെറ്റ് ടെക്‌നോളജിസ് എന്ന് വിളിക്കപ്പെടുന്ന ഈ ടൂള്‍, മറ്റ് ബിസിനസ് സൈറ്റുകള്‍ ഇന്‍സ്റ്റഗ്രാമിലേക്കും ഫേസ്ബുക്കിലേക്കും അയക്കുന്ന മെസ്സേജുകള്‍ നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ഇത് ഉപയോഗിച്ച് യൂസേഴ്‌സിന് അത്തരം ബിസിനസ് സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങല്‍ റിവ്യൂ ചെയ്യാനും പൂര്‍ണമായി ഒഴിവാക്കാനും സാധിക്കും.
മാത്രമല്ല, മറ്റ് ആപ്ലിക്കേഷനുകളിലേക്കും സേവനങ്ങളിലേക്കും ഫോട്ടോകളും വീഡിയോകളും കൈമാറുന്നതിനും ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം യൂസേഴ്‌സിന് അവസരം നല്‍കുന്നുണ്ട്. ഇത് ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും മെമ്മറികള്‍ മറ്റു സോഷ്യല്‍ മീഡിയകളിലും ആപ്ലിക്കേഷനുകളിലും ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നു.
അതേസമയം തന്നെ ഡൗണ്‍ലോഡ് യുവര്‍ ഇന്‍ഫര്‍മേഷന്‍ ആക്‌സസ് ഓപ്ഷനും മെറ്റ കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. ഈ ഓപ്ഷന്‍ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് യൂസേഴ്‌സിന് നിയന്ത്രിക്കാനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."