HOME
DETAILS
MAL
പ്രിയ വർഗീസിനെ നിയമിക്കാനുള്ള നീക്കം: ഹൈക്കോടതി വിധി ഇന്ന്
backup
November 17 2022 | 02:11 AM
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവ്വകലാശാലയിൽ അസോഷ്യേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കം ചോദ്യംചെയ്തുള്ള ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയക്ക് 1.45 ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് വിധി പറയുക.
ഇന്റർവ്യൂവിൽ രണ്ടാം സ്ഥാനത്തെത്തിയ പ്രൊഫ. ജോസഫ് സ്കറിയയാണ് പ്രിയയുടെ നിയമനത്തെ ചോദ്യംചെയ്ത് കോടതിയെ സമീപിച്ചത്. യു.ജി.സി ചട്ടം ലംഘിച്ചാണ് പ്രിയയെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയതെന്നും പട്ടികയിൽ നിന്ന് പ്രിയയെ നീക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.
ചട്ടപ്രകാരം മാത്രമേ നിയമനവുമായി മുന്നോട്ട് പോകാൻ കഴിയുവെന്ന് ഹൈക്കോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. എൻ.എസ്.എസ് കോഓർഡിനേറ്റർ ആയി കുഴിവെട്ടാൻ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന പരാമർശവും കോടതി നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."