നന്മ സംസ്ഥാന സമ്മേളനം 28 മുതല്‍
കോഴിക്കോട്: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ'യുടെ നാലാം സംസ്ഥാന സമ്മേളനം 28, 29, 30 തിയതികളില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 28ന് വെകിട്ട് അഞ്ചിനു നടക്കുന്ന സെമിനാര്‍ മന്ത്രി എ.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. സമ്മേളനം 29ന് രാവിലെ ഒന്‍പതിന് എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സര്‍ഗ വനിതാ സമ്മേളനം കെ.പി എ.സി ലളിത ഉദ്ഘാടനം ചെയ്യും.
വൈകിട്ട് അഞ്ചിന് സാംസ്കാരിക ഘോഷയാത്രയും തുടര്‍ന്ന് കലാപരിപാടികളും നടക്കും. 30ന് സമാപന സമ്മേളനത്തില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ, പുരുഷന് കടലുണ്ടി എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ ബാബു പറശ്ശേരി, സേവ്യര്‍ പുല്‍പ്പാട്ട്, വില്‍സണ്‍ സാമുവല്‍, മാധവന് കുന്നത്തറ, ജാനമ്മ കുഞ്ഞുണ്ണി, കെ.എസ് കോയ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."