ആദര്‍ശ പ്രചരണം ഊര്‍ജിതമാക്കുക : ആലിക്കുട്ടി മുസ്‌ലിയാര്‍
ആദര്‍ശ പ്രചരണം ഊര്‍ജിതമാക്കുക : ആലിക്കുട്ടി മുസ്‌ലിയാര്‍
കൊയിലാണ്ടി: പുതുതലമുറക്കിടയില്‍ മതപരിഷ്‌കരണ വാദവും യുക്തിവാദവും വളരുന്നത് തടയിടാനായി മതപണ്ഡിതര്‍ യഥാര്‍ത്ഥ അഹ്ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശായാദര്‍ശങ്ങള്‍ പൂര്‍വ്വാധികം പ്രചരിപ്പിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി
പ്രൊഫ.കെ.ആലികുട്ടി മുസ്ലിയാര്‍ ആഹ്വാനം ചെയ്തു. കോഴിക്കോട് ജില്ലാ ഉലമ സമ്മേളന സമാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ മതപണ്ഡിതര്‍ക്കുള്ള അംഗീകാരവും വിശ്വാസതയും തകര്‍ക്കുന്ന പ്രവണതകള്‍ മതനിരാസം വ്യാപിക്കുന്നതിന് കാരണമാകും എന്നും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മതത്തെയും മതനേതൃത്വത്തെയും അവഹേളിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പണ്ഡിതന്മാര്‍ സമൂഹം ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി.
സമസ്ത ജില്ലാ പ്രസിഡന്റ് ഏ വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ സമാപന സന്ദേശം നല്‍കി. സയ്യിദ് ടീ .പി .സി തങ്ങള്‍ ഫലസ്തീന്‍ ഐക്യദാര്‍ഡ്യ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. ജലീല്‍ ഫൈസി, ഗഫൂര്‍ ഹൈതമി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, എസ് പി എം തങ്ങള്‍, തഖ് യുദീന്‍ ഹൈതമി, കെ.പി കോയ ഹാജി,റാഷിദ് കാക്കുനി, ഹുസൈന്‍ യമാനി, നുറുദ്ധീന്‍ ഫൈസി,സുബൈര്‍ മാസ്റ്റര്‍ ,അഷ്‌റഫ് ബാഖവി,അബ്ദുല്ല ബാഖവി, ഫൈസല്‍ ഫൈസി, ഇബ്രാഹീം മുസ്ലിയാര്‍ കരീറ്റിപറമ്പ്, ഡോ. ലത്തീഫ് നദ് വി സംബന്ധിച്ചു. സമസ്ത ജില്ലാ വര്‍ സെക്രട്ടറി അബ്ദുല്‍ ബാരി മുസ്ലിയാര്‍ സ്വാഗതവും സ്വാഗത സംഘം ജോ കണ്‍വീനര്‍ സലാം ഫൈസി മുക്കം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."