HOME
DETAILS

എസ് ഐ സി ജിദ്ദ പ്രവാസി സഹായ ഹസ്തം 2021' സാമ്പത്തിക സഹായ വിതരണം ആരംഭിച്ചു

  
backup
September 01 2021 | 05:09 AM

sic-jiddah-01-09-21

ജിദ്ദ: കൊവിഡ് പ്രതിസന്ധിയിൽ റീ എൻട്രിയിൽ നാട്ടിൽ പോയി തിരിച്ചു വരാൻ കഴിയാതെ നാട്ടിൽ കുടുങ്ങിയ എസ്‌ ഐ സി അംഗങ്ങളായ ജിദ്ദ പ്രവാസികൾക്ക് സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി ആവിഷ്കരിച്ച 'എസ്‌.ഐ.സി ജിദ്ദ പ്രവാസി സഹായ ഹസ്തം 2021' പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച അർഹരായ മുഴുവൻ പേർക്കും സാമ്പത്തിക സഹായം വിതരണം ചെയ്തു തുടങ്ങി.

എസ്‌ഐസി ജിദ്ദ രൂപംനൽകിയ 'പ്രവാസി സഹായ ഹസ്തം 2021' ജിദ്ദയിലെ നാല് മേഖല കമ്മിറ്റികൾക്ക് കീഴിലെ നാൽപ്പത്തി മൂന്നു ഏരിയാ കമ്മിറ്റികൾ മുഖേന ഓൺലൈൻ രജിസ്‌ട്രേഷൻ വഴി സ്വീകരിച്ച അപേക്ഷകളിൽ ഓരോ അംഗങ്ങൾക്കുമാണ് സഹായം നൽകുന്നത്. രജിസ്‌ട്രേഷൻ അവസാന തീയതിയായ ഓഗസ്റ്റ് 20 വരെ ലഭിച്ച അപക്ഷകൾ വിലയിരുത്തുന്നതിനും അംഗീകാരം നൽകുന്നതിനുമായി ചേർന്ന സെൻട്രൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും മേഖലാ- ഏരിയാ കമ്മിറ്റി ഭാരവാഹികളുടെയും സംയുക്ത സംഗമത്തിലാണ് സഹായ വിതരണ പദ്ധതി പ്രഖ്യാപനം നടത്തിയത്.

ഓൺലൈൻ വഴി നടന്ന യോഗത്തിൽ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. അനിവാര്യമായ പല കാരണങ്ങളാൽ റീ എൻട്രി മുഖേന നാട്ടിൽ പോയി, യാത്രാ വിലക്കും മറ്റു പലവിധ കഷ്ടതകളുമായി പ്രയാസപ്പെടുന്ന എസ്‌.ഐ.സി അംഗങ്ങളായ ജിദ്ദാ പ്രവാസി സമൂഹത്തിന് സാന്ത്വനം നൽകുന്നതിനായി എസ്‌.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി റിലീഫ് സെൽ മുഖേന ആവിഷ്കരിച്ച 'പ്രവാസി സഹായ ഹസ്തം' പദ്ധതി പ്രവാസി സമൂഹത്തിനു വലിയ ആശ്വാസവും മാതൃകപരവുമാണെന്ന് സയ്യിദ് ഉബൈദുല്ലാ തങ്ങൾ പറഞ്ഞു. എസ് ഐ സി സെൻട്രൽ കമ്മിറ്റി ചെയർമാൻ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി പ്രാർത്ഥന നടത്തി.

ഉസ്മാൻ എടത്തിൽ രജിസ്‌ട്രേഷൻ വിശകലനം നടത്തി. കാരുണ്യ പ്രവർത്തനങ്ങളുടെ മഹത്വം വിവരിക്കുന്ന പ്രവാചക അധ്യാപനങ്ങൾ സവിസ്തരം പ്രതിപാദിച്ചു കൊണ്ട് അബൂബക്കർ ദാരിമി ആലംപാടി ഉദ്ബോധന പ്രസംഗം നിർവഹിച്ചു.

വിവിധ മേഖലാ - ഏരിയാ കമ്മിറ്റികളെ പ്രതിനിധീകരിച്ചു കൊണ്ട് അബ്ദുറഹ്മാൻ ഫൈസി വിളയൂർ, ജാബിർ നാദാപുരം, ബഷീർ മാസ്റ്റർ പനങ്ങാങ്ങര, നിസാർ, ഗഫൂർ ദാരിമി, അക്ബറലി മോങ്ങം തുടങ്ങിയവരും സെൻട്രൽ കമ്മിറ്റി നേതാക്കളായ അസീസ് പറപ്പൂർ, സൽമാൻ ദാരിമി തുടങ്ങിയവരും സംസാരിച്ചു.

എസ് ഐ സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് അൻവരി മോളൂർ സ്വാഗതവും വർക്കിംഗ്‌ സെക്രട്ടറി അൻവർ ഫൈസി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  a month ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  a month ago
No Image

കാര്‍ബണ്‍ മുക്ത രാജ്യം; 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ യുഎഇ

uae
  •  a month ago
No Image

'വിശ്വസിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി'- നിവിന്‍ പോളി

Kerala
  •  a month ago
No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  a month ago
No Image

ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ 

oman
  •  a month ago
No Image

നീല പെട്ടിയെടുത്തത് എന്റെ വണ്ടിയില്‍ നിന്ന്; പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

'സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം': വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

2,500 റിയാലിന് മുകളില്‍ പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്ക് ആദായനികുതി ബാധകമാകുമെന്ന് ഒമാന്‍

latest
  •  a month ago
No Image

കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുകളുണ്ട്; വൈകാതെ എല്ലാ വിവരങ്ങളും പുറത്തുവരുമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago