ആദ്യം ഓം ചൊല്ലി, പിന്നെ മണി മുഴക്കി ബാങ്കു വിളിച്ചതോടെ സ്‌കൂളിലെ പരിപാടി തന്നെ തടസ്സപ്പെടുത്തി ഒരു സംഘം ഹിന്ദുത്വര്‍; ഒടുവില്‍ ബാങ്ക് ഒഴിവാക്കി ബന്ധപ്പെട്ടവര്‍
ഉഡുപ്പി: പരിപാടിയുടെ ഭാഗമായി ബാങ്കു വിളിച്ചതിനെ തുടര്‍ന്ന് ആ പരിപാടി തന്നെ അലങ്കോലപ്പെടുത്തി ഒരു സംഘം ഹിന്ദുത്വര്‍. ഉഡുപ്പിയിലെ മദര്‍ തെരേസ സ്‌ക്കൂളില്‍ ഇന്റര്‍ സ്‌കൂള്‍ താലൂക്ക് ലെവല്‍ സ്‌പോര്‍ട്‌സ് മത്സരത്തിനിടെയാണ് സംഭവം.
കായിക ഇനങ്ങള്‍ തുടങ്ങുന്നതിന് മുമ്പായി എല്ലാ മതങ്ങളുടേയും പ്രകീര്‍ത്തനങ്ങള്‍ ഉള്‍പെടുത്തി ഒരു സ്വര്‍ണധാമ പ്രാര്‍ത്ഥന സംഘടിപ്പിച്ചിരുന്നു സകൂള്‍ അധികൃതര്‍. ഹിന്ദു, ക്രിസ്തു ഇസ്‌ലാം മതങ്ങളുടെ പ്രകീര്‍ത്തനങ്ങളാണ് ഉള്‍പെടുത്തിയിരുന്നത്. പരിപാട് ലൈവായി ഫേസ്ബുക്കില്‍ കാണിച്ചിരുന്നു. ആദ്യം ഓം ചൊല്ലി. പിന്നെ പള്ളിയിലേതു പോലെ മണിമുഴക്കി. തൊട്ടുപിന്നാലെ ബാങ്കു വിളിക്കുന്നതും. എന്നാല്‍ ബാങ്കു വിളിക്കാന്‍ തുടങ്ങിയതോടെ പുറത്തു നിന്നുള്ള സംഘം സ്‌കൂളില്‍ പ്രവേശിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.
Hindutva group members in #Karnataka's #Udupi protested against the authorities of a private school after the institution’s students staged a performance of the “#Azan” (#Muslim call to prayer) song. #Hindutva group members confronted school authorities & demanded an apology. pic.twitter.com/fhvJSGty4L
— Hate Detector ? (@HateDetectors) November 16, 2022
ഹിന്ദു വിദ്യാര്‍ത്ഥികളെ ബാങ്കു വിളിക്കാന്‍ നിര്‍ബന്ധിച്ചെന്നാരോപിച്ചായിരുന്നു ഇവരുടെ കടന്നുകയറ്റം. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തരുതെന്ന് ഇവര്‍ സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പരിപാടിയുടേയും സംഘം അധ്യാപകരോടും മറ്റും മോശമായ ഭാഷയില്‍ സംസാരിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബാങ്കു വിളിച്ചത് തെറ്റുപറ്റിയതാണെന്ന് സമ്മതിക്കണമെന്ന് ഇവര്‍ സ്‌കൂളിന്റെ ഫൗണ്ടര്‍ ഷമിതയോട് ആവശ്യപ്പെടുന്നു. ഷമിത മാപ്പു പറയുന്നുവെന്ന പേരില്‍ ഇവര്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുമുണ്ട്.
The #MotherTeresa memorial school had conducted its annual sports day celebrations and students were performing welcome songs during the event. Students performed songs from all three religions.#Karnataka #Udupi #Kundapura #Hindutva #Azan pic.twitter.com/vrcPypUGGC
— Hate Detector ? (@HateDetectors) November 16, 2022
'ഞങ്ങളുടെ സ്‌കൂളില്‍ വിവിധ മതവിഭാഗങ്ങളില്‍ പെട്ട കുട്ടികള്‍ പഠിക്കുന്നുണ്ട്. വിവിധ വിശ്വാസങ്ങളുടെ പ്രകീര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രാര്‍ത്ഥന ഞങ്ങള്‍ ഇവിടെ പതിവായി അവതരിപ്പിക്കാറുള്ളതാണ്. ഇതുവരെ ഞങ്ങള്‍ ഒരു പ്രശ്‌നവും നേരിട്ടിട്ടില്ല- അവര്‍ പറഞ്ഞതായി സിയാസത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി മുതല്‍ പ്രാര്‍ത്ഥനയില്‍ ബാങ്ക് ഉള്‍പെടുത്തേണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചതായും അവര്‍ വ്യക്തമാക്കി. ഹിന്ദു ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളും ദേശീയ ഗാനവുമാണ് ഇനി സ്‌കൂളില്‍ അവതരിപ്പിക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."