റോഡരികില്‍ നിന്ന ഒമ്പത് വയസ്സുകാരിയെ എടുത്തെറിഞ്ഞ് ക്രൂരത; യുവാവ് പിടിയില്‍
കാസര്‍കോട്: റോഡരികില്‍ നിന്ന ഒമ്പത് വയസ്സുകാരിയെ എടുത്തെറിഞ്ഞു. കാസര്‍കോട് മഞ്ചേശ്വരത്ത് ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം.മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി മറ്റൊരു കുട്ടിക്കൊപ്പം റോഡില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ആണ് യുവാവ് ആക്രമിച്ചത്. പ്രതിയായ കുഞ്ചത്തൂര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
റോഡില്‍ നില്‍ക്കുകയായിരുന്ന ഒമ്പത് വയസുകാരിയുടെ അടുത്തേക്കു വന്ന പ്രതി യാതൊരു പ്രകോപനവും കൂടാതെ കുട്ടിയെ എടുത്തെറിയുകയായിരുന്നു.'സൈക്കോ' എന്ന ഇരട്ട പേരില്‍ അറിയപ്പെടുന്ന അബൂബക്കര്‍ സിദീഖ്, നേരത്തെയും വിദ്യാര്‍ത്ഥികളെ ആക്രമിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ബാലാവകാശ കമ്മിഷന്‍ അടക്കം പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മഞ്ചേശ്വരം പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."