ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: ഇരകള്‍ക്ക് നീതി ലഭിക്കണം; സി.പി.എം
കുറ്റ്യാടി: ഗോള്‍ഡ് പാലസ് നിക്ഷേപ തട്ടിപ്പിന് ഇരയായവരുമായി ചര്‍ച്ച നടത്തി സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍. തട്ടിപ്പിനിരയായവര്‍ക്ക് നീതി ലഭിക്കണമെന്നും, നിക്ഷേപങ്ങള്‍ തിരിച്ചു ലഭിക്കാനുള്ള നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെ വൈകിട്ട് കുറ്റ്യാടിയിലാണ് പ്രത്യേക യോഗം വിളിപ്പിച്ചത്. കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗോള്‍ഡ് പാലസ് നിക്ഷേപ തട്ടിപ്പ് കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിന് സമാനമാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ മുതല്‍ സമൂഹത്തിലെ സാധാരണക്കാരാണ് തട്ടിപ്പിന് ഇരയായവരില്‍ ഭൂരിഭാഗവും.
മുഖ്യമന്ത്രി, ഉന്നത പൊലിസ് അധികാരികള്‍ എന്നിവരുടെ ശ്രദ്ധയില്‍ വിഷയം അവതരിപ്പിക്കും. സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും, തട്ടിപ്പിന് ഇരയായവരോടുള്ള കുറ്റ്യാടി എസ്.ഐയുടെ മോശമായ സമീപനം മാറ്റണമെന്നും പി.മോഹനന്‍ ആവശ്യപ്പെട്ടു.
നിയമപരമായി തട്ടിപ്പിന് ഇരയായവര്‍ക്ക് നിക്ഷേപം തിരിച്ചു ലഭിക്കാന്‍ സഹായിക്കാനും യോഗം തീരുമാനിച്ചു. സി.പി.എം നേതാക്കളായ കെ.കെ ദിനേശന്‍, കുന്നുമ്മല്‍ കണാരന്‍, എം.കെ ശശി, എ.എം റഷീദ്, പി.സി ഷൈജു, സി.എന്‍ ബാലകൃഷ്ണന്‍, പി.സി രവീന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."