കോടതിയോട് ആദരവ് മാത്രം, വാര്‍ത്തകളോടായിരുന്നു പ്രതികരണം; ഹൈക്കോടതി വിധി പറയാനിരിക്കെ പ്രിയ വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള തന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഹൈക്കോടതി വിധി പറയാനിരിക്കെ ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്. ' അര്‍പുതാമ്മാളിന്റെ പോരാട്ടത്തിനൊപ്പംനിന്ന കോടതിയോട് ആദരവ് മാത്രമേ ഉള്ളൂ. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോടായിരുന്നു എന്റെ പ്രതികരണം. ഒന്നും രണ്ടുമല്ല, പല മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോട്' എന്നാണ് പ്രിയ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചത്.
എന്‍ എസ് എസിനുവേണ്ടി കക്കൂസ് വെട്ടിയാലും അഭിമാനം മാത്രമെന്ന ഇന്നലത്തെ പോസ്റ്റ് കോടതി ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയ വര്‍ഗീസ് വീണ്ടും ഫെയ്സ്ബുകില്‍ പോസ്റ്റ് ഇട്ടത്.
പ്രിയ വര്‍ഗീസിന്റെ നിയമനവിഷയത്തിലുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം കോടതിപരാമര്‍ശം. ഇതിനുപിന്നാലെ 'നാഷണല്‍ സര്‍വീസ് സ്കീമിന് വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം' എന്ന ഫെയ്സ്ബുക്ക് കുറിപ്പുമായി പ്രിയ വര്‍ഗീസ് രംഗത്തെത്തി. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ ഇത് പിന്നീട് ഫെയ്സ്ബുക്കില്‍നിന്ന് പിന്‍വലിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."