HOME
DETAILS

ലോക ശൗചാലയ ദിനം ശുചിത്വകേരളത്തിന് വഴിതുറക്കുന്നു

  
backup
November 18 2022 | 03:11 AM

89456234563-2022-nov-18


മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ നേട്ടങ്ങളുമായി കേരളം മുന്നേറുകയാണ്. 2026 ആകുമ്പോഴേക്കും മാലിന്യപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യം മുൻനിർത്തി നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നത്. ശുചിത്വമുറപ്പാക്കുന്നതിൽ അതിപ്രധാനം ശുചിമുറിയുടെ ഉപയോഗമാണ്. 2016ൽ നമ്മുടെ സംസ്ഥാനം വെളിയിട വിസർജന മുക്ത പദവി നേടിയിരുന്നു. എന്നാൽ ശുചിമുറി ഉപയോഗിച്ചതുകൊണ്ടു മാത്രം എല്ലാമായോ? ആയില്ല എന്നാണ് അടുത്തിടെ പുറത്തുവന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്.


തെളിനീർ ഒഴുകും നവകേരളം കാംപയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിൽ ശുചിത്വമിഷൻ ജനകീയ പങ്കാളിത്തോടെ നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണുള്ളത്. കേരളത്തിലെ പുഴകളും തോടുകളും കുളങ്ങളുമെല്ലാം ഉൾപ്പെടുന്ന പൊതു ജലാശയങ്ങളിൽ 79 ശതമാനത്തിലും മനുഷ്യവിസർജ്യം കലർന്നിരിക്കുന്നു. ഈ വരുന്ന നവംബർ 19 ന് ലോക ശൗചാലയ ദിനം ആചരിക്കാൻ ഒരുങ്ങവെയാണ് ഇത്തരത്തിലൊരു ഗൗരവ വിഷയം പുറത്തുവരുന്നത്. അദൃശ്യമായതിനെ ദൃശ്യമാക്കുക എന്നതാണ് ശുചിമുറി ദിനാചരണത്തിന്റെ ഉദ്ദേശം. ശുചിമുറിയിലെ വിസർജനശേഷം ഫ്‌ളഷ് ചെയ്യുന്നതോടെ ആ മാലിന്യം അദൃശ്യമാവുന്നു എന്നതാണ് നമ്മുടെ ചിന്ത. ഇൗ ചിന്ത തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കക്കൂസ് മാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്ക് ലോക ശൗചാലയ ദിനത്തിലെങ്കിലും നമുക്ക് ശ്രദ്ധകൊടുക്കാം.


സുസ്ഥിര വികസന ലക്ഷ്യങ്ങൾ 6.2 പ്രകാരം ജലത്തിന്റെ ലഭ്യതയും പര്യാപ്തമായ ശുചിത്വ സംവിധാനങ്ങളുടെ ലഭ്യതയും ഓരോ പ്രദേശത്തും ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ ഈ ലക്ഷ്യത്തിലേക്ക് എത്താൻ നമ്മുടെ മുന്നിലെ വെല്ലുവിളി കക്കൂസ് മാലിന്യ പരിപാലനത്തിലെ പോരായ്മകളാണ്. താരതമ്യേന ജനസാന്ദ്രത കുറഞ്ഞ സിക്കിമും ഹിമാചൽപ്രദേശുമാണ് കേരളത്തിനു മുമ്പേ വെളിയിട വിസർജന മുക്ത പദവി കൈവരിച്ചത്. എല്ലാ വീട്ടിലും ശുചിമുറികളുണ്ടെന്നും ആ ശുചിമുറികൾ കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നതിലൂടെയാണ് സംസ്ഥാനങ്ങൾ ഈ നിലവാരത്തിലേക്ക് ഉയരുന്നത്. ഈ നേട്ടം കൈവരിച്ചാൽ വിസർജന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുക എന്നതാണ് അടുത്ത ഘട്ടം. നമുക്ക് പിന്നാലെ ഈ നേട്ടം കൈവരിച്ച തമിഴ്‌നാട്, ഒഡിഷ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സ്ഥാപിച്ച് സംസ്‌കരണം ആരംഭിച്ചു കഴിഞ്ഞു.


കോളിഫോം എന്ന വില്ലൻ


കക്കൂസ് മാലിന്യം ജലത്തിൽ കലരുന്നത് മൂലം കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകുന്നു. ജലത്തിൽ മനുഷ്യവിസർജ്യത്തിന്റെ സാന്നിധ്യം ഉണ്ടോ എന്നു എളുപ്പത്തിൽ കണ്ടുപിടിക്കാവുന്ന ബാക്ടീരിയയാണ് കോളിഫോം അഥവാ ഇ കോളി. മിക്ക സന്ദർഭങ്ങളിലും കോളിഫോം നേരിയ അണുബാധകൾ മാത്രമേ ഉണ്ടാക്കുന്നുള്ളൂവെങ്കിലും അവയുടെ സാന്നിധ്യം ആരോഗ്യത്തിന് അപകടകരമായ മറ്റ് കൂടുതൽ രോഗകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. പഠനങ്ങൾ അനുസരിച്ച് ഇത്തരത്തിൽ മനുഷ്യവിസർജ്യത്തിലുള്ള രോഗഹേതുക്കളായ സൂക്ഷ്മജീവികൾ തുടർച്ചയായി കുട്ടികളുടെ ശരീരത്തിലെത്തിയാൽ കുടൽ അണുബാധയിലേക്ക് നയിക്കും. വിശപ്പ് കുറയുന്നതിനും പോഷകങ്ങളുടെ ആഗിരണം നിലയ്ക്കുന്നതിനും ഈ അവസ്ഥ കാരണമാകും. പോഷകാഹാര നിലയെ ബാധിക്കുന്ന കാര്യമായതിനാൽ ബൗദ്ധിക പ്രശ്‌നങ്ങളിലേക്കും ഇത് വഴിതെളിക്കും. സംസ്ഥാനത്തെ ചില അങ്കണവാടികളിൽ ഈ അടുത്ത കാലത്തുണ്ടായ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ കുടിവെള്ളത്തിൽപോലും മനുഷ്യവിസർജ്യ സാന്നിധ്യം കണ്ടെത്തിയിരുന്നു. പൊതുജലാശയങ്ങളിലെ മനുഷ്യവിസർജ്യ വ്യാപനം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കിൽ കിണറുകളിലേക്കും ഭൂഗർഭ ജലത്തിലേക്കുമൊക്കെ കോളിഫോം ബാക്ടീരിയയും അനുബന്ധമായി രോഗഹേതുക്കളായ മറ്റ് ബാക്ടീരിയകളും കടന്നുകയറും. അപകടം വിളിച്ചുവരുത്തുന്ന അശാസ്ത്രീയ സമീപനമാണിത്.


ശുചിമുറിയോട് അനുബന്ധമായി നിർമിക്കുന്ന സെപ്റ്റിക് ടാങ്കുകൾ എത്രത്തോളം സുരക്ഷിതമാണ്? എത്ര വീടുകളിൽ സെപ്റ്റിക് ടാങ്കുകൾ തന്നെ ഉണ്ട്? മിക്ക വീടുകളിലും ഒറ്റക്കുഴികളിലാണ് ശുചിമുറി മാലിന്യം ശേഖരിക്കുന്നത്. ഇത് നേരിട്ട് മണ്ണിലൂടെ ഭൂഗർഭജലത്തിലേക്കും മറ്റ് ജലാശയങ്ങളിലേക്കും കലരാൻ സാധ്യത ഏറെയാണ്. ശാസ്ത്രീയമായി ടാങ്കുകൾ നിർമിച്ചെങ്കിൽ മാത്രമേ വിസർജ്യം കൃത്യമായി സംസ്‌കരിക്കപ്പെടുകയുള്ളൂ. ചുരുങ്ങിയത് മൂന്നു വർഷത്തിൽ ഒരിക്കലെങ്കിലും വിസർജ്യാവശിഷ്ടം ശാസ്ത്രീയമായി നീക്കം ചെയ്യേണ്ടതുണ്ട്. നിലവിൽ ടാങ്ക് നിറയുമ്പോഴാണ് നമ്മൾ അവശിഷ്ടം നീക്കം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.


സത്യത്തിൽ അറിവില്ലായ്മകൊണ്ട് ഏറെ അപകടകാരിയായ ഒരു ഭൂതത്തെ തുറന്നുവിടുകയാണ് കക്കൂസ് മാലിന്യം അശാസ്ത്രീയമായി കൈക്കാര്യം ചെയുന്നതിലൂടെ സംഭവിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് 'മലംഭൂതം' എന്ന പേര് നൽകി വിപുലമായ കാംപയിന് ശുചിത്വ മിഷൻ രൂപംനൽകിയത്. അൽപം ജാഗ്രത പുലർത്തിയാൽ ഈ ഭൂതത്തെ പിടിച്ചുകെട്ടാൻ ഒരു പ്രയാസവുമില്ല. ഇതിനായി മൂന്ന് കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി. സെപ്റ്റിക് ടാങ്കുകൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു മാത്രം നിർമിക്കുക, മൂന്ന് വർഷം കൂടുമ്പോൾ/നിറയുന്നതിന് മുൻപ് ടാങ്ക് വൃത്തിയാക്കുക, ടാങ്കിൽ നിന്ന് നീക്കം ചെയ്ത മാലിന്യങ്ങൾ ട്രീറ്റ്‌മെന്റ് പ്ലാന്റുകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇതുവഴി തന്നെ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമാവും.
ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ അഥവാ കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റുകൾ കേരളത്തിന്റെ ശുചിത്വ പന്ഥാവിൽ അത്യാവശ്യ ഘടകമാണ്. ജില്ലയിൽ രണ്ടു പ്ലാന്റെങ്കിലും അടിയന്തരമായി യാഥാർഥ്യമാക്കേണ്ടതുണ്ട്. അതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. അതാത് സ്ഥലങ്ങൾക്ക് അനുയോജ്യ വിധത്തിൽ പ്രകൃതി സൗഹൃദമായാണ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ രൂപകൽപന ചെയ്യുന്നത്. വീടുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന വിസർജ്യാവശിഷ്ടങ്ങൾ സുരക്ഷിതമായ സംസ്‌കരണ പ്രക്രിയയിലൂടെ ജലവും വളവുമായി മാറ്റുകയാണ് പ്ലാന്റുകളിലെ പ്രവർത്തന രീതി. സംസ്‌കരണ ശേഷം ലഭിക്കുന്ന ജലം ഗാർഹികേതര ആവശ്യങ്ങൾക്ക് പുനരുപയോഗിക്കുവാനും ഖരവസ്തുക്കൾ വളമായി ഉപയോഗിക്കുവാനും കഴിയും. പ്ലാന്റുകൾ സ്ഥാപിക്കുന്ന സ്ഥലത്തെ ഗ്രീൻ പാർക്കാക്കി മാറ്റുകയും ചെയ്യും. ഇത്തരത്തിലുള്ള നൂറിലധികം പ്ലാന്റുകൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ വിജയകരമായി പ്രവർത്തിച്ചുവരികയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു സംസ്ഥാനമെന്ന നിലയിൽ കേരളത്തിൽ ഇത്തരം പദ്ധതികളുടെ നടത്തിപ്പിന് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകില്ല.
(തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago