ചാലിയാറില്‍ മുങ്ങിമരിച്ച സഹോദരങ്ങള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
എടവണ്ണ: ചാലിയാറില്‍ മുങ്ങിമരിച്ച സഹോദരങ്ങള്‍ക്ക് നാടിന്റെയും സഹപാഠികളുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. വ്യാഴാഴ്ച എടവണ്ണ കൊളപ്പാട്ടിലെ ബന്ധുവീട്ടില്‍ വിവാഹസത്കാരത്തില്‍ പങ്കെടുക്കാനെത്തിയ ഗൂഡല്ലൂര്‍ താഴെ നാടുകാണിയിലെ മണ്ഡപത്തിങ്ങല്‍ കുമാറിന്റെയും പത്തപ്പിരിയത്തെ പാണംപ്പറ്റമിനിയുടെയും മക്കളായ നിതിന്‍ (15), നീതീഷ് (14) എന്നിവരാണ് കൊളപ്പാട് അമ്പലക്കടവില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്.
ഇരുവരും ദേവാല ഗവ. സ്‌കൂളിലെ ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികളാണ്. നിതന്യ ഏക സഹോദരിയാണ്. വ്യാഴാഴ്ച കല്യാണം കഴിഞ്ഞു വൈകിട്ട#േ 6:30 ടെ് കൂട്ടുകാരോടൊത്ത് പുഴയില്‍ കുളിക്കുന്നതിനിടെയാണ് നീന്തല്‍വശമില്ലാത്ത മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്.അജിത് എന്ന കുട്ടിയെ കൂടെ കുളിക്കുകയായിരുന്നവര്‍ രക്ഷപ്പെടുത്തിയെങ്കിലും മറ്റു രണ്ടുപേരെ രക്ഷപ്പെടുത്താനായില്ല. ഇവര്‍ വെള്ളത്തില്‍ താഴുകയായിരുന്നു.
തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരും എടവണ്ണ ട്രോമാകെയര്‍ അംഗങ്ങളും പുഴയില്‍ തെരച്ചില്‍ നടത്തുന്നതിനിടെ 7:30ഓ െട്രോമാകെയര്‍ പ്രവര്‍ത്തകനായ കുണ്ടുതോടിലെ ചെറുകാട് അഷ്‌റഫാണ് നിതിനെ മുങ്ങിയെടുത്തത്. ഒരു മണിക്കൂറിന് ശേഷം നിതിഷിനെയും മുങ്ങിയെടുത്തു. ഇരുവരെയും എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ പകല്‍ പതിനൊന്നോടെ പത്തപ്പിരിയം വായനശാലപടിയിലെ മാതാവിന്റെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. ബന്ധുക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകള്‍ മൃതദേഹം കാണാനെത്തി. തുടര്‍ന്ന് സ്വദേശമയ താഴെ നാടുകാണിയിലെ വീട്ടിലെത്തിച്ച് വൈകിട്ട് നാലോടെ ദേവാല ഗവ: സ്‌കൂളിലെ വിദ്യാര്‍ഥികളടക്കമുള്ളവന്‍ ജനാവലിയുടെ സാനിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."