ഐ.ടി.ഐ സ്‌കില്‍ പരീക്ഷയില്‍ നിലമ്പൂര്‍ സ്വദേശിക്ക് ഒന്നാംറാങ്ക്
നിലമ്പൂര്‍: മുംബൈയില്‍ നടന്ന രാജ്യാന്തര ഐ.ടി.ഐ സ്‌കില്‍ പരീക്ഷയില്‍ നിലമ്പൂര്‍ സ്വദേശിക്ക് ഒന്നാം റാങ്ക്. ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം എരഞ്ഞിമങ്ങാട് തയ്യില്‍ ഖാലിദിന്റെ മകന്‍ വിനൂപി(20)നാണ് ഇലക്‌ട്രോണിക് മെകാനിക് വിഭാഗത്തില്‍ ഒന്നാം റാങ്ക് ലഭിച്ചത്. എ.സി മെക്കാനിക്കില്‍ ഒല്ലൂക്കര ആര്‍.ഗണേഷ് മെമ്മോറിയല്‍ ഐ.ടി.ഐയിലെ മുഹമ്മദ് ഹുസൈനും റാങ്ക് നേടി. നിലമ്പൂര്‍ ഗവ. ഐ.ടി.ഐ വിദ്യാര്‍ഥിയായിരുന്നു.
കേന്ദ്ര തൊഴില്‍ കാര്യ മന്ത്രാലയത്തിനു കീഴിലാണു പരീക്ഷ നടത്തിയത്. 80ഓളം ഐ.ടി.ഐ വിദഗ്ധര്‍ പങ്കെടുത്ത പരീക്ഷയില്‍ 344 മാര്‍ക്ക് നേടിയാണ് വിനൂപ് ഒന്നാം റാങ്ക് നേടിയത്. രണ്ടുവര്‍ഷത്തിനു ശേഷമാണ് ഈ വിഭാഗത്തില്‍ ഒരാള്‍ റാങ്ക് നേടുന്നത്. തൃശൂരില്‍ നടന്ന സംസ്ഥാന തല പരീക്ഷയില്‍ 39 പേര്‍ പങ്കെടുത്തിരുന്ന സ്‌കില്‍ ടെസ്റ്റിലും ഒന്നാമന്‍ വിനൂപ് തന്നെയായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ പ്രശസ്തി പത്രവും അരലക്ഷം രൂപ ക്യാഷ് അവാര്‍ഡും വിനൂപിനു ലഭിച്ചു. വിനൂപ് പഠിച്ച നിലമ്പൂര്‍ ഗവ. ഐ.ടി.ഐക്കും അധ്യാപകന്‍ മുജീബ് റഹ്മാനും പ്രത്യേക ബഹുമതിയും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണു നിലമ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ നിന്നും ഇലക്‌ട്രോണിക്‌സ് ട്രേഡില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയത്. ഒഴിവു സമയങ്ങളില്‍ പിതാവ് ഖാലിദിന്റെ കൂടെ ടാപ്പിംഗിനും മറ്റും വിനൂപ് പോയിരുന്നു. ഇതിലൂടെ ലഭിച്ച പണം കൊണ്ട് ലാപ്‌ടോപ്പും ഇലക്‌ട്രോണിക് ഉപകരണങ്ങളും വാങ്ങിയാണു പരിശീലനം നേടിയത്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പ്രോല്‍സാഹനവും പ്രാര്‍ഥനയുമാണ് തനിക്ക് അംഗീകാരം നേടാനായതെന്നു വിനൂപ് പറയുന്നു. മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അകൗണ്ടന്റായി ജോലി ചെയ്തുവരികയാണ്. ബി.ടെകിന് ചേരാനാണ് ഈ മിടുക്കന്‍ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."