ഓൺലൈനിൽ ലഹരിക്കെതിരേ പോസ്റ്റ്; കാറിൽ നിന്ന് പിടിച്ചെടുത്തത് ലഹരിമരുന്നും തോക്കും, 'നല്ലവനായ ഉണ്ണി'കളുടെ ലിസ്റ്റിലേക്ക് വിക്കി തഗും
കോഴിക്കോട്: സമൂഹമാധ്യമ ഇൻഫഌവേഴ്‌സിന് വലിയ ആരാധകരാണ് എവിടെയുമുള്ളത്. ഇവർ പറയുന്ന കാര്യങ്ങൾ കേൾക്കാനും ഇവരെ പിന്തുടരാനുംധാരാളം ആളുകളും ഉണ്ട്. പ്രത്യേകിച്ച് കൗമാരക്കാർ. തങ്ങളുടെ ലോകത്ത് സെലിബ്രിറ്റികളായ ഇവർ പക്ഷേ ഓൺലൈനിൽ പറയുന്നതല്ല അവരുടെ ഓൺലൈനിൽ ചെയ്യുന്നത്.
എന്നാൽ അടുത്തിടെ ഇത്തരത്തിൽ സോഷ്യൽമീഡിയയിൽ വലിയ തരത്തിൽ ഫോളോവേഴ്‌സുള്ള ചിലർ വിവിധ കേസിൽ അറസ്റ്റിലായിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ മാത്രമാണ് തങ്ങൾ ആരാധിച്ചുപോരുന്നവരുടെ തനി സ്വഭാവം പലരു അറിയുന്നത്. അത്തരം 'നല്ലവനായ ഉണ്ണി' കളുടെ പട്ടികയിലേക്ക് അവസാനമായി കടന്നുവന്ന വ്യക്തിയാണ് വിക്കി തഗ്ഗ് എന്ന പേരിൽ സമൂഹമാധ്യമത്തിൽ സജീവമായ വിഘ്‌നേഷ് വേണു.
ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണത്തിന് ആരാധാകരുടെ പിന്തുണയുള്ള റീൽസ് താരമായ ആലപ്പുഴ ചുനക്കരദേശം സ്വദേശി വിഗ്‌നേഷ് വേണു ഇന്നലെയാണ് അറസ്റ്റിലായത്. ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിഗ്‌നേഷും സുഹൃത്ത് കായംകുളം കൃഷ്ണപുരം സ്വദേശി എസ് വിനീതും വാളയാറിൽ എക്‌സൈസ് ഇന്റലിജൻസിന്റെ പരിശോധന കണ്ട് വാഹനം നിർത്താതെ ബാരിക്കേഡ് ഇടിച്ച് തകർത്ത് മുന്നോട്ട് പോയി. ഒടുവിൽ പാലക്കാട് ചന്ദ്രനഗറിൽവെച്ച് വാഹനം എക്‌സൈസ് തടയുകയായിരുന്നു.
വ്‌ളോഗർ ലഹരി വസ്തുക്കളുമായി വരുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ തന്നെയായിരുന്നു എക്‌സൈസിന്റെ പരിശോധന. പല സ്ഥാപനങ്ങളുടെയും മോഡലായി പ്രവർത്തിച്ചിരുന്ന വിഗ്‌നേഷ് അരലക്ഷത്തോളം രൂപയാണ് സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങൾക്കും മറ്റും ഈടാക്കിയിരുന്നത്. നേരത്തെയും നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിരുന്നതായാണ ഉദ്യോഗസ്ഥർ പറയുന്നത്.
ഇവരിൽ നിന്ന് 20 ഗ്രാം മെത്താഫിറ്റാമിനും പോയിന്റ് 22 റൈഫിളും വെട്ടുകത്തിയും കണ്ടെടുത്തു. ലഹരി ഉപയോഗത്തെക്കുറിച്ച് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കുട്ടികൾക്ക് ബോധവൽക്കരണം നൽകിയിരുന്ന വിക്കിക്ക് പക്ഷേ സ്വന്തം കാര്യത്തിൽ അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല.
police arrested wikky thug vlogger vignesh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."