റേഷന്‍ കാര്‍ഡും സ്മാര്‍ട്ടാകുന്നു; ഇനി മുതല്‍ എ.ടി.എം കാര്‍ഡ് രൂപത്തിലും
തിരുവനന്തപുരം: ഇനി മുതല്‍ റേഷന്‍കാര്‍ഡ് എ.ടി.എം രൂപത്തിലും. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ആദ്യഘട്ട വിതരണം കേരളപ്പിറവി ദിനത്തില്‍ നടക്കും. 25 രൂപ നിരക്കില്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറാം. അതേസമയം, മുന്‍ഗണനാ വിഭാഗത്തിന് ഈ സേവനം സൗജന്യമായിരിക്കുമെന്ന് സിവില്‍ സപ്ലെസ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.
താലൂക്ക് സപ്ലൈ ഓഫീസിലോ, സിവില്‍ സപ്ലൈസ് പോര്‍ട്ടലിലോ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കാം. കാര്‍ഡിന് അംഗീകാരം ലഭിച്ചാല്‍ സിവില്‍ സപ്ലൈസ് സൈറ്റില്‍ നിന്ന് പിഡിഎഫ് പ്രിന്റെടുത്തോ സപ്ലൈ ഓഫീസില്‍ നിന്നും കാര്‍ഡ് നേരിട്ട് കൈപ്പറ്റിയോ ഉപയോഗിക്കാം. ചിത്രം പതിച്ച തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാമെന്നതാണ് സ്മാര്‍ട്ട് കാര്‍ഡിന്റെ മറ്റൊരു പ്രധാന പ്രത്യേകത. കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് എന്നിവയാണ് ഈ റേഷന്‍ കാര്‍ഡിന്റെ മുന്‍വശത്ത് ഉണ്ടാകുക. പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പര്‍, വീട് വൈദ്യുതികരിച്ചോ, എല്‍പിജി കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പിറകില്‍.
കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് പ്രഖ്യാപിച്ച പദ്ധതിയാണ് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ്, ഇതാണ് പുതിയ ചില പരിഷ്‌കാരങ്ങളോടെ നടപ്പിലാക്കുന്നത്. മുന്‍ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്ത ഇ-റേഷന്‍ കാര്‍ഡ് പരിഷ്‌കരിച്ചാണ് സ്മാര്‍ട്ട് കാര്‍ഡ് ഇറക്കുന്നത്. കടകളില്‍ ഇ-പോസ് മെഷീനൊപ്പം ക്യു.ആര്‍. കോഡ് സ്‌കാനറുംവെക്കും. സ്‌കാന്‍ ചെയ്യുമ്പോള്‍ വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിയും. റേഷന്‍ വാങ്ങുന്ന വിവരം ഗുണഭോക്താവിന്റെ മൊബൈലില്‍ ലഭിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."