കരുളായി മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷം
കരുളായി: ജനങ്ങളെ ഭീതിയിലാക്കി കരുളായി മേഖലയില്‍ തെരുവുനായ ശല്യം വര്‍ധിക്കുന്നു. മാലിന്യസംസ്‌കരണം കാര്യക്ഷമമായി നടപ്പിലാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയാതെ വന്നതും തെരുവുനായ്ക്കളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവിനിടയാക്കിയെന്ന് ആക്ഷേപമുണ്ട്.
പുലര്‍ച്ചെ മദ്‌റസയിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍, പുലര്‍ച്ചയോടെ ജോലിസ്ഥലത്തേക്ക് യാത്രചെയ്യേണ്ട@ിവരുന്ന ടാപ്പിങ് തൊഴിലാളികള്‍, പത്രവിതരണക്കാര്‍, പ്രഭാതനടപ്പുകാര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കാണ് തെരുവുനായ്ക്കള്‍ ഭീഷണിയാകുന്നത്. തെരുവുനായ്ക്കളെ കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍ പലതവണ അധികൃതരെ സമീപിച്ചെങ്കിലും നിയമതടസം കാരണം ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് അധികൃതര്‍. റോഡരികില്‍വരെയും മാലിന്യങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ തള്ളുന്നതും ഒഴിഞ്ഞസ്ഥലങ്ങളില്‍ രാത്രകാലങ്ങളില്‍ അറവുമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമാണ് മേഖലയില്‍ തെരുവ്‌നായ്ക്കളുടെ വിളയാട്ടം വ്യാപകമാകാന്‍ കാരണം.
മാലിന്യ സംസ്‌കരണത്തിന് കാര്യക്ഷമമായ പദ്ധതികളാവിഷ്‌കരിച്ചാല്‍ തന്നെ നഗരവീഥികളിലുള്ള തെരുവുനായശല്യത്തിന് ഏറെക്കുറെ പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."