മഞ്ചേരി കെ.എസ്.ആര്.ടി.സി ഓപ്പറേറ്റിങ് സെന്ററിന് അംഗീകാരം
മഞ്ചേരി: ടൗണില്‍ കെ.എസ്.ആര്.ടി.സി ഓപ്പറേറ്റിങ് സെന്റര്‍ തുടങ്ങുന്നതിനു ഗതാഗത വകുപ്പിന്റെ അംഗീകാരം. സെന്റര്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഓഫിസ്, വര്‍ക്ക്ഷോപ്പ് കെട്ടിടങ്ങള്‍, പാര്‍ക്കിങ് എന്നീ സൗകര്യങ്ങള്‍ക്കുള്ള സ്ഥലം നരഗസഭ കൈമാറുന്ന മുറക്ക് സെന്റര്‍ തുടങ്ങാനാണ് നീക്കം.
സെന്റര്‍ കച്ചേരിപ്പടി ഇന്ധിരാഗാന്ധി ബസ് ടെര്‍മിനലില്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മഞ്ചേരി വികസനസമിതി നിവേദനം നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി 12ന് നഗരസഭ കൗണ്‍സിലിന്റെ ആവശ്യത്തെത്തുടര്‍ന്ന് കെ.എസ്.ആര്.ടി.സി സോണല്‍ ഓഫിസര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ജില്ലയിലെ പ്രധാന വാണിജ്യകേന്ദ്രവും ജില്ലാ കോടതി, മെഡി. കോളജ് തുടങ്ങിയവയും പ്രവര്‍ത്തിക്കുന്ന മഞ്ചേരിയില്‍ രാത്രികാല ഗതാഗതപ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണ് കെ.എസ്.ആര്.ടിസി ഓപ്പറേറ്റിങ് സെന്ററിനുവേണ്ടിയുള്ള മുറവിളി ശക്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."