ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: അനുശാന്തിക്ക് ജാമ്യം; ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്തെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ആറ്റിങ്ങള്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അനുശാന്തിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്താണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹരജി ഹൈക്കോടതി തീര്‍പ്പാക്കുന്നത് വരെയാണ് ജാമ്യം.
കാമുകനൊപ്പംചേര്‍ന്ന് സ്വന്തം കുഞ്ഞിനേയും ഭര്‍തൃമാതാവിനേയും കൊലപ്പെടുത്തിയ കേസില്‍ തിരുവന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുശാന്തിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൂട്ടുപ്രതിയായ കാമുകന് നിനോ മാത്യുവിന് വധശിക്ഷയും വിധിച്ചിരുന്നു. ഇവള് മാതൃത്വത്തിന് അപമാനം എന്നായിരുന്നു അനുശാന്തിയുടെ കേസില്‍ ശിക്ഷ വിധിച്ചു കൊണ്ട് കോടതി പറഞ്ഞത്.
കാഴ്ച്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയെ തുടര്‍ന്ന് നേത്രരോഗ ചികിത്സ തേടാനായി സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചും രണ്ട് മാസത്തെ പരോള്‍ അനുശാന്തിക്ക് നേരത്തേ അനുവദിച്ചിരുന്നു.മയോപ്യ ബാധിച്ച് ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട അനുശാന്തിയുടെ രണ്ടാമത്തെ കണ്ണിന്റെ കാഴ്ച്ചയും ചികിത്സ ലഭിച്ചില്ലെങ്കില്‍ നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് മാസത്തെ പരോള്‍ ലഭിച്ചിരുന്നത്. ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ അനുശാന്തി നിലവില്‍ ജയിലില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."