അന്ന് മോദി പ്രവാസികളോട് പറഞ്ഞു ഇവിടെ അവസരമുണ്ട് മടങ്ങിവരൂവെന്ന്; ഇന്ന് ഋഷി സുനകിനെ കണ്ട് പ്രതിവർഷം 3,000 വിസ ഏർപ്പാടാക്കി
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള യുവ പ്രഫഷനലുകൾക്ക് ഓരോ വർഷവും ബ്രിട്ടണിൽ ജോലി ചെയ്യാനായി 3,000 വിസയ്ക്കുള്ള നടപടിക്രമങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചതിന് പിന്നാലെ, മോദിയുടെ പഴയ പ്രസംഗം കുത്തിപ്പൊക്കി സമൂഹമാധ്യമങ്ങൾ. ഇന്ത്യക്കാരായ പ്രവാസികളോട് ഇവിടേക്ക് മടങ്ങിവരാൻ ആഹ്വാനംചെയ്തുള്ള മോദിയുടെ പ്രസംഗമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
2015 ജനുവരിയിൽ 13ാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്യവൊണ്, വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യാക്കാരോട് സ്വദേശത്തേക്ക് തിരിച്ച് വന്ന് പുതിയ അവസരങ്ങൾ മുതലാക്കാൻ നരേന്ദ്രമോദി ആഹ്വാനംചെയ്തത്. ജോലി തേടി വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ട സാഹചര്യം ഇല്ല. ലോകം ഇന്ത്യയിൽ പ്രതീക്ഷയർപിച്ചിരിക്കയാണ്. ലോകത്തിന് നൽകാൻ ഇന്ത്യക്ക് പലതുമുണ്ട്. ഇന്ത്യയുടെ വിദേശത്തെ പ്രതിനിധികളാണ് അവിടെയുള്ള ഇന്ത്യക്കാർ. അവരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ പ്രതിഭ ലോകരാഷ്ട്രങ്ങൾക്കു മുമ്പിൽ തെളിഞ്ഞിരിക്കുകയാണ്. ഇന്ത്യയിലെ വിദഗ്ധരുടെ സേവനം ഇന്ത്യയിൽ തന്നെ പ്രയോജനപ്പെടുത്തണം- എന്നായിരുന്നു മോദിയുടെ വാക്കുകൾ. ഇന്ത്യൻ വംശജർക്ക് വാഗ്ദാനം ചെയ്തിരുന്ന ആജീവാനന്ത വിസയുടെ പ്രഖ്യാപനവും ചടങ്ങിൽ മോദി നിർവഹിക്കുകയുണ്ടായി.
കഴിഞ്ഞദിവസം ജി20 ഉച്ചകോടിയോനുബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായുള്ള ചർച്ചയിലാണ് ഇന്ത്യയിൽ നിന്നുള്ള യുവ പ്രഫഷനലുകൾക്ക് ഓരോ വർഷവും ബ്രിട്ടണിൽ ജോലി ചെയ്യാനായി 3,000 വിസയ്ക്ക് അനുമതി ലഭ്യമാക്കിയത്. കഴിഞ്ഞ വർഷം അംഗീകരിച്ച യു.കെ-ഇന്ത്യ മൈഗ്രേഷൻ ആന്റ് മൊബിലിറ്റി പങ്കാളിത്ത കരാരിന്റെ തുടർച്ചയായിട്ടാണ് ഈ പദ്ധതി. ബിരുദധാരികളായ 18 മുതൽ 30 വയസ് വരെയുള്ള യുവാക്കൾക്ക് രണ്ട് വർഷത്തേക്ക് വീസയുടെപ്രയോജനം ലഭിക്കും. ബ്രിട്ടണിൽ രണ്ട് വർഷകാലം ജീവിക്കുന്നതിനും തൊഴിൽ ചെയ്യുന്നതിനുമാണ് വിസ അനുവദിച്ചത്. ബ്രിട്ടണിലുള്ള വിദേശ വിദ്യാർഥികളിൽ നാലിലൊന്നു പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്.
PM Narendra Modi in 2015: Opportunities await you in Indiato NRIs at Pravasi Bharatiya Diwas
PM Modi Meet With Rishi Sunak and Okays 3,000 UK Visas For Indians
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."