HOME
DETAILS

നെതര്‍ലന്‍ഡ്‌സിനെതിരേ റെക്കോഡ് ജയം കുറിച്ച് ഓസ്‌ട്രേലിയ

  
backup
October 25 2023 | 15:10 PM

australia-netharland-cricket-world-cup

നെതര്‍ലന്‍ഡ്‌സിനെതിരേ റെക്കോഡ് ജയം കുറിച്ച് ഓസ്‌ട്രേലിയ

ന്യുഡല്‍ഹി: ലോകകപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ 309 റണ്‍സിന്റെ റെക്കോഡ് ജയംനേടി ഓസ്‌ട്രേലിയ. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സടിച്ച ഓസീസ് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡച്ച് ടീമിനെ 21 ഓവറില്‍ 90 റണ്‍സിന് എറിഞ്ഞിട്ടു. ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 2015ല്‍ അഫ്ഗാനിസ്താനെ 275 റണ്‍സിന് തകര്‍ത്ത തങ്ങളുടെ തന്നെ റെക്കോഡാണ് ഓസീസ് തിരുത്തിയെഴുതിയത്.

400 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിനു മുന്നില്‍ നെതര്‍ലന്‍ഡ്‌സ് ടീമിന് കാര്യമായൊന്നും ചെയ്യാനായില്ല. ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട ഓസീസ് തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സെമി സാധ്യതകള്‍ സജീവമാക്കി നിലനിര്‍ത്തി. 25 റണ്‍സെടുത്ത വിക്രംജിത് സിങ്ങാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. വിക്രംജിത്തിനെ കൂടാതെ തേജ നിദമനുരു (14), ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (12), സൈബ്രാന്‍ഡ് ഏംഗല്‍ബ്രെക്റ്റ് (11), കോളിന്‍ ആക്കെര്‍മാന്‍ (10) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്ന് ഓവറില്‍ വെറും എട്ട് റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ ആദം സാംപയാണ് ഡച്ച് ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. മിച്ചല്‍ മാര്‍ഷ് രണ്ട് വിക്കറ്റെടുത്തു.

ഡേവിഡ് വാര്‍ണറുടെയും ഗ്ലെന്‍ മാക്‌സ്വെല്ലിന്റെയും സെഞ്ചുറികളും സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളുമാണ് ഓസീസിനെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. ലോകകപ്പ് സെഞ്ചുറികളില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്തിയ വാര്‍ണര്‍ 93 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സും 11 ഫോറുമടക്കം 104 റണ്‍സെടുത്തു. ലോകകപ്പ് മത്സരങ്ങളില്‍ വാര്‍ണറുടെ ആറാം സെഞ്ചുറിയാണിത്. ഇത്തവണത്തെ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാമത്തേതും.

ഡെത്ത് ഓവറുകളില്‍ ഡച്ച് ബൗളര്‍മാരെ പഞ്ഞിക്കിട്ട മാക്‌സ്വെല്‍ 27 പന്തില്‍ നിന്ന് 50ഉം 40 പന്തില്‍ നിന്ന് സെഞ്ചുറിയും തികച്ചു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡ് സ്വന്തമാക്കിയ മാക്‌സ്വെല്‍ വെറും 44 പന്തില്‍ നിന്ന് എട്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 106 റണ്‍സെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

National
  •  a month ago