HOME
DETAILS
MAL
വിദ്യാര്‍ഥികളോട് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ ബോണ്ട് ആവശ്യപ്പെടുന്നത് ഞെട്ടിക്കുന്ന നടപടി: സുപ്രിംകോടതി
backup
November 18 2022 | 09:11 AM
ന്യൂഡല്‍ഹി: സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ വിദ്യാര്‍ഥികളില്‍ നിന്ന് ബോണ്ട് വാങ്ങുന്നത് ഞെട്ടല്‍ ഉളവാക്കുന്നതെന്ന് സുപ്രിംകോടതി. സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്ന് ബോണ്ട് വാങ്ങാന്‍ കഴിയില്ല. സര്‍ക്കാരിന് മാത്രമേ ഇതിന് അനുമതി ഉള്ളൂ എന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പി.ജി മെഡിക്കല്‍ വിദ്യാര്‍ഥി നല്കിയ ബോണ്ട് പലിശ സഹിതം തിരിച്ചുനല്‍കാനുള്ള മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സ്വകാര്യ മെഡിക്കല്‍ കോളജ് നല്കിയ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. വിദ്യാര്‍ഥിയുടെ വാദം കോടതി അംഗീകരിച്ചു.
സര്‍ക്കാരുകള്‍ക്ക് വിദ്യാര്‍ഥികളോട് ബോണ്ട് വാങ്ങാം അതും സര്‍വീസിലുള്ള വിദ്യാര്‍ഥികളോട് മാത്രമേ പാടുള്ളൂവെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."