HOME
DETAILS

ഖത്തർ വിരുദ്ധതയിലെ പടിഞ്ഞാറൻ രാഷ്ട്രീയം

  
backup
November 18 2022 | 20:11 PM

qatar-world-cup-muqtar-todays-article-2022-nov-19

യു.എം മുഖ്താർ


'ഭർത്താവിന്റെ കൈ പിടിക്കാൻപോലും അനുവാദമില്ലാത്ത ഖത്തർ'! കേട്ടാൽ ട്രോൾ ആണെന്ന് തോന്നും. പക്ഷേ ട്രോളല്ല. ഇതൊക്കെയാണ് ഖത്തറിനെക്കുറിച്ച് യൂറോപ്യൻ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്. 'ഞാൻ ഖത്തറിൽ ജീവിച്ചിട്ടുണ്ട്. അവിടെ പൊലിസിന്റെ ക്രൂരതയെക്കുറിച്ചുള്ള വാർത്തകളിൽ അതിശയോക്തിയില്ല' എന്നായിരുന്നു ബ്രിട്ടനിലെ ടെലഗ്രാഫ് പത്രത്തിൽ വന്ന ഖത്തർവിരുദ്ധ ഫീച്ചറിന്റെ തലക്കെട്ട്. 'എനിക്കെന്റെ ഭർത്താവിന്റെ കൈയിൽ പിടിക്കാൻ പോലും കഴിയുമായിരുന്നില്ല' എന്ന അടിക്കുറിപ്പോടെ ഈ വർത്ത ഇൻസ്റ്റഗ്രാമിൽ ടെലഗ്രാഫ് പങ്കുവയ്ക്കുകയും ചെയ്തു. ഇതൊക്കെ വിശ്വസിക്കാൻ ആളുണ്ടോ എന്ന് ചോദിച്ച് 'ഐ ലവ് ഖത്തർ' പദ്ധതി മേധാവി ഖലീഫ അൽ ഹാറൂൺ സമൂഹമാധ്യമത്തിൽ ടെലഗ്രാഫ് വാർത്തയെക്കുറിച്ച് സർവേ നടത്തി. സർവേക്ക് താഴെ പത്രത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നവിധത്തിലുള്ള നിരവധി കമന്റുകളാണ് വന്നത്. വാർത്തയ്‌ക്കെതിരേ രംഗത്തുവന്നവരിൽ ഭൂരിഭാഗവും യൂറോപ്പിൽ നിന്നുള്ളവർ തന്നെയായിരുന്നു. പ്രത്യേകിച്ച് ബ്രിട്ടിഷുകാർ.
ഫിഫ ലോകകപ്പ് പോലൊരു ആഗോള മാമാങ്കം അതിന്റെ എല്ലാ ഭംഗിയോടെയും കളർഫുളായി തങ്ങൾക്കല്ലാതെ വേറെയാർക്കും നടത്താൻ കഴിയില്ലെന്ന പടിഞ്ഞാറൻ ബോധമാണ് മുഖ്യധാരാ മാധ്യമങ്ങളിലെ ഖത്തർവിരുദ്ധ വാർത്തകളുടെ ഒഴുക്കിന് കാരണം. ഇതിൽ വംശീയതയുണ്ട്, മുസ്‌ലിം ഭീതിയുണ്ട് അതിനെല്ലാമുപരി, പടിഞ്ഞാറിന്റെ എതിർപ്പ് അവഗണിച്ച് ഫിഫ ലോകകപ്പ് സംഘാടനത്തിന് അറബ് രാജ്യമായ ഖത്തറിന് അവസരം ലഭിച്ചതിലെ അസൂയയും കണ്ണുകടിയുമുണ്ട്. അതാണ് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന ഖത്തർ വിരുദ്ധ വാർത്തകൾക്ക് പിന്നിലുള്ളത്.


ഫ്രഞ്ച് ക്യാപ്റ്റനും അവരുടെ ഗോൾപോസ്റ്റിനു കീഴിലെ വിശ്വസ്തനുമായ ഹ്യൂഗോ ലോറിസ് പടിഞ്ഞാറിന്റെ ഈ ഇരട്ടത്താപ്പും കാപട്യവും പൊളിച്ചുകൊടുത്തിട്ടുണ്ട്. ഖത്തർവിരുദ്ധ പ്രസ്താവനകൾ നടത്താൻ തങ്ങൾക്കുമേൽ സമ്മർദമുണ്ടെന്നായിരുന്നു ലോറിസ് പറഞ്ഞത്. അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തലിലെ പ്രധാനഭാഗം ഇങ്ങനെ: 'നിങ്ങൾക്ക് സമ്മർദം ചെലുത്തണമെന്നുണ്ടെങ്കിൽ അത് ഖത്തറിനെ വേദിയായി തെരഞ്ഞെടുക്കും മുമ്പ് ആവാമായിരുന്നു. ഇപ്പോൾ അതിനുള്ള സമയമല്ല. ഞങ്ങൾ താരങ്ങളെ സംബന്ധിച്ച് ഇത് ഓരോ നാലുവർഷവും കഴിയുമ്പോൾ നടക്കുന്ന പോരാട്ടമാണ്. എങ്ങനെയെങ്കിലും വിജയിക്കുകയാണ് ലക്ഷ്യം. അതിനാൽ ഗ്രൗണ്ടിൽ ശ്രദ്ധിക്കേണ്ട സമയമാണിത്. ബാക്കിയെല്ലാം രാഷ്ട്രീയമാണ്. ഞങ്ങൾക്കതിൽ താൽപ്പര്യമില്ല. ഫ്രാൻസിനെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഞങ്ങൾ വിദേശികളെ സ്വാഗതം ചെയ്തു. ലോകകപ്പിന് ആതിഥ്യമരുളി. ഞങ്ങളുടെ നിയമമനുസരിച്ച് മറ്റു താരങ്ങളും കളിക്കണമെന്ന് ആഗ്രഹിച്ചു. അവരങ്ങനെ ചെയ്തു. അതുപോലെ ഞാൻ ഖത്തറിലും ചെയ്യും. അവരുടെ നിയമമനുസരിച്ച് കളിക്കും. അവരുടെ ആശയങ്ങളോട് യോജിപ്പോ വിയോജിപ്പോ ഉണ്ടായേക്കാം. പക്ഷേ തീർച്ചയായും അവരുടെ നിയമങ്ങൾ ഞാൻ അനുസരിക്കണം'. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശം സംബന്ധിച്ച അടയാളമായ ബാൻഡ് കൈയിൽ കെട്ടില്ലെന്നും ലോറിസ് പറഞ്ഞു.


2010 ഡിസംബറിലാണ് ഖത്തറിനെ 2022 ലോകകപ്പിന്റെ വേദിയായി ഫിഫ പ്രഖ്യാപിച്ചത്. അന്നുമുതൽ തുടങ്ങിയതാണ് വിവാദവും ഏകപക്ഷീയ വാർത്തകളും. ഖത്തറിനെതിരേ നെഗറ്റീവ് വാർത്തകൾ ഉണ്ടാകുന്നതായി ഖത്തർ ലോകകപ്പിന്റെ ചുമതലയുള്ള ഹസൻ അൽ തവാദി 2015ൽ തന്നെ ആരോപിച്ചിരുന്നു. ലോകത്ത് അടിസ്ഥാന സൗകര്യ വികസനത്തിൽ മുന്നിലുള്ള രാജ്യമാണ് ഖത്തർ. മത്സരം നടക്കുന്ന ഓരോ വേദിക്കും ഇടയിലെ ദൂരം വളരെ കുറവാണ്. ഒരുപക്ഷേ ഇത്രയും അടുത്തടുത്ത് വേദികളുള്ള ഒരുരാജ്യത്ത് ആദ്യമായിരിക്കും ലോകകപ്പ് നടക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള പോസിറ്റിവ് വശം മതിയായി ചർച്ചയ്ക്ക് വന്നതുമില്ല.


രാജ്യത്തെ കുടിയേറ്റത്തൊഴിലാളികൾ അനുഭവിക്കുന്ന അമിതജോലിയും ക്രൂരതയും സംബന്ധിച്ചാണ് ഖത്തർ വിരുദ്ധ വാർത്തകളുടെ പ്രധാന ഹൈലൈറ്റ്. എന്നാൽ ഫ്രാൻസ്, നെതർലാൻഡ്സ്, പോർച്ചുഗൽ എന്നുമാത്രമല്ല യൂറോപ്പിലാകെയുള്ള കുടിയേറ്റത്തൊഴിലാളികളുടെ മനുഷ്യാവകാശങ്ങൾ എന്തുകൊണ്ടാണ് ആരും ചർച്ചയാക്കാത്തതെന്നാണ് ഖത്തർ അനുകൂലികളുടെ ചോദ്യം. 20 മണിക്കൂർ വരെ മത്സ്യബന്ധനരംഗത്ത് ജോലി ചെയ്യുന്ന ബ്രിട്ടിഷ് കുടിയേറ്റത്തൊഴിലളികളുടെ അവസ്ഥ ഈയടുത്ത് പുറത്തുവന്നത് ട്രെൻഡ്‌സ്‌മെന ഡോട്ട് കോം എന്ന അറബ് പാരലൽ വെബ്‌സൈറ്റിൽ പറയുന്നുണ്ട്. ടോയ്‌ലറ്റിൽ ഉൾപ്പെടെ ഉറങ്ങി ജോലിചെയ്യുന്ന തൊഴിലാളികളെക്കുറിച്ചുള്ള വാർത്തകൾ കാനഡയിൽ നിന്നും സ്‌പെയിനിൽനിന്നും വന്നിരുന്നു. തീർത്തും അടിമസമാനമായി ജോലിചെയ്യുന്നവരെ കുറിച്ചുള്ള നിരവധി വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ഇൗ റിപ്പോർട്ട് ഖത്തറിൽ നിന്നോ യു.എ.ഇയിൽനിന്ന് ആയിരുന്നുവെങ്കിൽ ദ ഗാർഡിയൻ, ദ സൺ, ഡെയ്‌ലി മെയിൽ, ദി ഇൻഡിപെന്റൻഡ്, ബി.ബി.സി തുടങ്ങിയ മാധ്യമങ്ങൾ ഇതിനെ ഏതുവിധത്തിൽ കൈകാര്യം ചെയ്യുമെന്നും ട്രെൻഡ്‌സ്‌മെന ഡോട്ട് കോം ചോദിക്കുന്നുണ്ട്. സമീപകാലത്ത് നടന്ന ഒരുലോകപ്പിലും ഇതുപോലെ ഹേറ്റ് കാംപയിൻ നടക്കുകയോ ആതിഥേയരാജ്യത്തിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് ഊതിവീർപ്പിച്ച കഥകളോ ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം.


ഖത്തർ വളരെ മികച്ച, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്ന, തൊഴിലാളി സൗഹൃദ, അങ്ങേയറ്റം ഉദാരസമീപനമുള്ള രാജ്യമാണെന്ന് അതിന്റെ ഭരണാധികാരി ശൈഖ് തമീം അൽഥാനിക്ക് പോലും അഭിപ്രായമില്ല. സദുദ്ദേശ്യവിമർശനം സ്വാഗതാർഹമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കുടിയേറ്റത്തൊഴിലാളികളോട് ഒരുരാജ്യവും മയത്തിലല്ല പെരുമാറുന്നത്. മനുഷ്യാവകാശമെന്നത് അവർ അനുഭവിക്കാറില്ല. ഇതിൻ്റെ പേരിൽ ഖത്തറിനെ ഓഡിറ്റ്‌ ചെയ്യുന്ന പടിഞ്ഞാറിന്റെ ട്രാക്ക് റെക്കോർഡ് അത്ര മികച്ചതുമല്ല. എന്നിട്ടും കുടിയേറ്റത്തൊഴിലാളികളുടേതുൾപ്പെടെയുള്ള വിഷയം മുൻനിർത്തി ഖത്തറിനെ വിമർശിക്കാനിറങ്ങുന്നത് ഖത്തർ വിരുദ്ധതയുടെ ഭാഗമാണ്. ലോകകപ്പിന് ആതിഥ്യമരുളാൻ അവസരം ലഭിച്ചത് മുതൽ രാജ്യവിരുദ്ധ വാർത്തകൾ അന്തരീക്ഷത്തിലുണ്ടെന്നും ഖത്തർ പാർലമെന്റിൽ അമീർ തുറന്നുപറയുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago