ഫയര്‍ഫോഴ്സിനെ ആര് രക്ഷിക്കും??
പൊന്നാനി: പൊന്നാനിയിലെ ഫയര്‍ഫോഴ്സ് കെട്ടിടവും 25,000 ലിറ്റര്‍ ജലം ഉള്‍ക്കൊള്ളുന്ന ടാങ്കും തകര്‍ച്ചാ ഭീഷണിയില്‍. കാലപ്പഴക്കം കാരണമാണ് കെട്ടിടം ചോര്‍ന്നൊലിക്കുന്നത്. അന്‍പതു വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ 21 ക്വാര്ട്ടേഴ്സുകളുംപ്രവര്ത്തിക്കുന്നുണ്ട്.
ക്വാര്‍ട്ടേഴ്സുകളില്‍ രണ്ടെണ്ണം പൂര്‍ണമായും ചോര്‍ന്നൊലിക്കുന്നതിനാല്‍ താമസിക്കാനാകാത്ത സ്ഥിതിയാണ്. ഏഴു വര്ഷംമുന്പ് ഇതിന്റെ മേല്‍ക്കൂര ഷീറ്റിട്ടിരുന്നു. ഇതും ഇപ്പോള്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
ഫയര്‍ഫോഴ്സിന്റെ ജലസംഭരണിയും എതു നിമിഷവും തകരാവുന്ന നിലയിലാണ്. മൂന്നുനിലയുടെ ഉയരമുള്ള ഈ ടാങ്കിന്റെ തൂണുകളെല്ലാം തകര്‍ന്നുതുടങ്ങി.
ഇതു പൊളിച്ചു പുതിയതു നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിരുന്നു. മൂന്നു വര്‍ഷം മുന്‍പ് ഇതിനായി പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കുകയും മണ്ണ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഭരണാനുമതി ലഭിച്ച ഈ പദ്ധതി പക്ഷേ നടന്നില്ല. ഇതിനു നല്കിയ ഫണ്ട് വകമാറ്റി ചെലവഴിച്ചതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."