HOME
DETAILS
MAL
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെതിരേ പീഡന പരാതി നല്‍കിയതിന് ഊരുവിലക്കിയതായി പട്ടികജാതി കുടുംബം, ആരോപണം നിഷേധിച്ച് സി.പി.എം
backup
September 02 2021 | 17:09 PM
തൃശൂര്‍: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെതിരേ പരാതി നല്‍കിയതിന് ഊരുവിലക്കിയതായി പട്ടികജാതി കുടുംബം. തൃശൂര്‍ കാട്ടൂരിലാണ് സംഭവം. പട്ടിക ജാതിക്കാരായ കുടുംബത്തിന് ഇപ്പോള്‍ പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത സ്ഥിതിയാണെന്നും പിതാവ് പറയുന്നു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് റിമാന്‍ഡിലാണ്. എന്നാല്‍ ഇതിനുശേഷം തങ്ങളെ ഒറ്റപ്പെടുത്തുകയാണെന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടിക്കിയെന്നാരോപിച്ച് പ്രദേശത്ത് ഒപ്പുശേഖരണം നടത്തിയെന്നുമാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ സംഭവം നിഷേധിച്ചിരിക്കുകയാണ് പ്രാദേശിക സി.പി.എം നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."