HOME
DETAILS
MAL
പുതുപ്പറമ്പില്‍ ജനകീയ ലഹരിവിരുദ്ധ 'സഖ്യം'
backup
August 26 2016 | 22:08 PM
കോട്ടക്കല്‍: ലഹരിയെ തുരത്താനായി എടരിക്കോട് പഞ്ചായത്തിലെ പുതുപ്പറമ്പ് ഗ്രാമം കൈകോര്‍ക്കുന്നു. പുതുപ്പറമ്പ് ജനകീയ വേദിയാണ് ലഹരിക്കു പ്രതിരോധംതീക്കുന്നത്. ലഹരി വര്‍ജിക്കുക, തലമുറകളെ രക്ഷിക്കുക എന്ന പ്രമേയത്തിലാണ് പദ്ധതി.
ജനകീയ പ്രതിരോധം, ബോധവല്‍ക്കരണം, രക്ഷാകര്‍തൃ സംഗമം, വിദ്യാര്‍ഥി യുവജന സംഗമം, കൗണ്‍സിലിങ്, ഡീ അഡിക്ഷന് ക്യാംപ് എന്നിവ നടക്കും. പദ്ധതിയുടെ പ്രഖ്യാപനം നാളെ വൈകിട്ട് ഏഴിനു പുതുപ്പറമ്പില്‍ ജില്ലാ പൊലിസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റ നിര്‍വഹിക്കും.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ഉമ്മര്‍ ഫാറൂഖ്, ഡോ. ഹംസ അഞ്ചുമുക്കില്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്തംഗം ഹനീഫ പുതുപ്പറമ്പ്, ഒ.ടി അബ്ദുസമദ്, പ്രൊഫ. ഇ.കെ കുഞ്ഞാലിക്കുട്ടി, ഹബീബ് മാലിക്, ഇ.കെ ശരീഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."