നവംബര്‍ 29ന് മുമ്പ് ജീവനക്കാരോട് സ്വമേധയാ രാജിവെക്കണമെന്ന് ആമസോണ്‍
ന്യൂയോര്‍ക്ക്: ചെലവ് ചുരുക്കലിന്റെ ഭാഗമായി നവംബര്‍ 29ന് മുമ്പ് ജീവനക്കാരോട് സ്വമേധയാ രാജിവെക്കണമെന്ന് ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍. കമ്പനി വിടാന്‍ തയ്യാറുള്ളവര്‍ക്ക്, ആമസോണ്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പിരിച്ചുവിടല്‍ പേയ്‌മെന്റും ആമസോണില്‍ ഇതുവരെ ജോലി ചെയ്ത വര്‍ഷം കണക്കാക്കി ഓരോ ആറ് മാസത്തെ കാലാവധിക്കും ഒരാഴ്ചത്തെ ശമ്പളവും നല്‍കും.
പിരിച്ചുവിടുന്നതിനു പകരം ജീവനക്കാര്‍ സ്വമേധയാ കമ്പനി വിടണമെന്നാണ് ആമസോണ്‍ ആഗ്രഹിക്കുന്നത്. ഇങ്ങനെ പോകുന്നവര്‍ക്ക് കമ്പനി നഷ്ടപരിഹാരം നല്‍കും. സ്വമേധയാ രാജിവെക്കണോ എന്ന് തീരുമാനിക്കാന്‍ ജീവനക്കാര്‍ക്ക് നവംബര്‍ 29 വരെ സമയമുണ്ട്. ചില ജീവനക്കാര്‍ക്ക് 'സ്വമേധയാ വേര്‍പിരിയല്‍' ഓഫറുകള്‍ കമ്പനി അയച്ചുനല്‍കിയിട്ടുണ്ട്. മാനവവിഭവശേഷി വകുപ്പുകളിലെയും മറ്റു വിഭാഗങ്ങളിലെയും ജീവനക്കാര്‍ പിരിച്ചുവിടുന്നവരില്‍ ഉള്‍പ്പെടുന്നു.
അതിനിടെ, ഈയാഴ്ച നടത്താനിരുന്ന കൂട്ടപ്പിരിച്ചുവിടല്‍ അടുത്തവര്‍ഷത്തേക്ക് മാറ്റിയതായി ആമസോണ്‍ . സി.ഇ.ഒ ആന്‍ഡി ജാസ്സി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."