HOME
DETAILS
MAL
ഇന്ത്യ ബുക്ക്ഓഫ് റെക്കോര്‍ഡ്‌സ് കരസ്ഥമാക്കി ഒന്നര വയസ്സുകാരന്‍
backup
September 02 2021 | 19:09 PM
എകരൂല്‍: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ടാലന്റ് വിഭാഗത്തിലെ റെക്കോര്‍ഡ് കരസ്ഥമാക്കി നാടിന് അഭിമാനമായിരിക്കുകയാണ് ഒന്നര വയസ്സുകാരനായ ഒ.കെ ഷയാന്‍ അമീന്‍. 125 വാക്കുകളാണ് ഷയാന്‍ അമീന്‍ ഓര്‍ത്തെടുത്ത് പറഞ്ഞത്. കോഴിക്കോട് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പോലീസ് ഓഫീസറായ ഇയ്യാട് ചെറുപുറക്കാട്ട് ഷൈജലിന്റേയും വീട്ടമ്മയായ ഷഹനയുടേയും മകനാണ് ഷയാന്‍ അമീന്‍.
പക്ഷികള്‍, മൃഗങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പ്രശസ്തരായ ആളുകള്‍, ഇന്ത്യയുടെ വിവിധ കറന്‍സികള്‍, മനുഷ്യാവയവങ്ങള്‍, വ്യത്യസ്തമായ കളറുകള്‍ എന്നിവയാണ് ഒരു വര്‍ഷവും ഏഴ് മാസവും പ്രായവുമുള്ള കുട്ടി നിശ്ചിത സമയങ്ങള്‍ക്കകം ഓര്‍ത്തെടുത്ത് പറയുന്നത്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ആലേഖനം ചെയ്ത മെഡലും പ്രശസ്തി പത്രവും ഷയാന്‍ അമീന്‍. കൈപറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."