ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ജോലി നേടാം; 1720 ഒഴിവുകളിലേക്കായി വമ്പന്‍ റിക്രൂട്ട്‌മെന്റ്; ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ജോലി നേടാം; 1720 ഒഴിവുകളിലേക്കായി വമ്പന്‍ റിക്രൂട്ട്‌മെന്റ്; ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റ്. ട്രേഡ് അപ്രന്റീസ്, ടെക്‌നിക്കല്‍ അപ്രന്റീസ്, ടെക്‌നീഷ്യന്‍ അപ്രന്റീസ് എന്നിങ്ങനെ വിവിധ തസ്തികകളിലായി 1720 ഒഴിവുകളിലേക്കാണ് പുതുതായി നിയമനം നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ഐ.ഒ.സി.എല്ലിന്റെ പത്തോളം റിഫൈനറികളിലേക്കാണ് ജോലിക്കാരെ നിയമിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് യോഗ്യതക്കനുസരിച്ച് നവംബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
തസ്തികകള്‍ & ഒഴിവ്
ട്രേഡ് അപ്രന്റീസ് അറ്റന്‍ണ്ടന്റ് ഓപ്പറേറ്റര്‍, ട്രേഡ് അപ്രന്റീസ് ഫിറ്റര്‍, ട്രേഡ് അപ്രന്റീസ് ബോയ്‌ലര്‍, ടെക്‌നീഷ്യന്‍ അപ്രന്റീസ് മെക്കാനിക്കല്‍, ടെക്‌നീഷ്യന്‍ അപ്രന്റീസ് ഇലക്ട്രിക്കല്‍, ടെക്‌നീഷ്യന്‍ അപ്രന്റീസ് ഇന്‍സ്ട്രുമെന്റേഷന്‍, ട്രേഡ് അപ്രന്റീസ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ്, ട്രേഡ് അപ്രന്റീസ് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലാണ് ജോലിയൊഴിവുള്ളത്. ഓരോ വിഭാഗത്തിലുമായി ആകെ 1720 ഒഴിവുകളാണുള്ളത്.
പ്രായപരിധി
18 വയസ് മുതല്‍ 24 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 2023 ഒക്ടോബര്‍ 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഒ.ബി.സി, ഇ.ഡബ്ല്യൂ. എസ്, എസ്.സി, എസ്.ടി, മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് നിയമപ്രകാരമുള്ള വയസിളവ് ഉണ്ടായരിക്കും.
യോഗ്യത
ഉദ്യോഗാര്‍ഥികള്‍ 10 അല്ലെങ്കില്‍ 12 ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം. കൂടാതെ ബന്ധപ്പെട്ട ട്രേഡില്‍ ഒരു ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 12 ക്ലാസ്, ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ യോഗ്യത, ഒരു അംഗീകൃത ബോര്‍ഡ്, യൂണിവേഴ്‌സിറ്റി അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയില്‍ നിന്ന് ബാധകമായ ട്രേഡിലോ അച്ചടക്കത്തിലോ ഒരു മുഴുവന്‍ സമയ റെഗുലര്‍ കോഴ്‌സായി നേടിയിരിക്കണം. ബന്ധപ്പെട്ട വിഷയങ്ങളില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് ആവശ്യമാണ്. (എസ്/സി, എസ്/ടി, ബെഞ്ച്മാര്‍ക്ക് വികലാംഗര്‍, പി.ഡബ്ല്യൂ.ബി.ഡി) വിഭാഗത്തിലുള്ളവര്‍ക്ക് 45 ശതമാനം മാര്‍ക്കിളവ് ഉണ്ടായിരിക്കും. യോഗ്യത സംബന്ധച്ച പൂര്‍ണ്ണ വിവരങ്ങള്‍ക്കായി നോട്ടിഫിക്കേഷന്‍ സന്ദര്‍ശിക്കുക.
നിയമനം
ഐ.ഒ.സി.എല്ലിന്റെ ഗുവാഹത്തി, ദിഗ്‌ബോയ്, ബോംഗായ്ഗാന്‍ (ആസ്സാ), ബറൗണി (ബിഹാര്‍), വഡോദര (ഗുജറാത്ത്), ഹാല്‍ദിയ (വെസ്റ്റ് ബംഗാള്‍), മഥുര (യു.പി), പാനിപ്പത്ത് (ഹരിയാന), പാരദിപ് (ഒഡീഷ) എന്നിവിടങ്ങളിലേക്കാണ് നിയമനം.
അപേക്ഷ സമര്‍പ്പിക്കേണ്ടതിന് മുമ്പ് വിജ്ഞാപനം പൂര്‍ണമായി വായിക്കണം.
ഒഫീഷ്യല്‍ നോട്ടിഫിക്കേഷനായിhttps://iocl.com/admin/img/Apprenticeships/Files/4f093a99480a42328c322a1a214fce08.pdf സന്ദര്‍ശിക്കുക.
അപേക്ഷ സമര്‍പ്പിക്കുന്നതിന് www.iocl.com സന്ദര്‍ശിക്കുക.
വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FHMwGM3O0759bymv0j74Ht
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."