ദുരഭിമാനക്കൊലയെന്ന് സംശയം; ദമ്പതികളുടെ മൃതദേഹം വികൃതമാക്കി ജനനേന്ദ്രിയങ്ങള്‍ തകര്‍ത്തു
ഉദയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ ദമ്പതികളെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തി. ഗോഗുണ്ട പൊലിസ് സ്റ്റേഷന് പരിധിയില്‍ ആളൊഴിഞ്ഞ പ്രദേശത്താണ് രാഹുല്‍ മീണ (30), സോനു സിംഗ് (28) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും 10 കിലോമീറ്റര്‍ ചുറ്റളവിലുള്ളവരാണ്.
അധ്യാപകനായ രാഹുല്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാളും സോനു രജപുത്ര സമുദായക്കാരിയുമാണ്. ദുരഭിമാനക്കൊലയോ വ്യക്തിവൈരാഗ്യമോ ആകാമെന്നാണ് സംശയിക്കുന്നത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തുകയും കല്ലുകള്‍ കൊണ്ട് അടിക്കുകയും ചെയ്തതായി മൃതദേഹത്തിലെ പരുക്കുകള്‍ വ്യക്തമാക്കുന്നു.
രാഹുലിന്റെ സ്വകാര്യഭാഗങ്ങള്‍ വെട്ടിമാറ്റുകയും സോനുവിന്റെ ജനനേന്ദ്രിയത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മുറിപ്പെടുത്തുകയും ചെയ്തു. നവംബര്‍ 15 മുതല്‍ ഇരുവരെയും കാണാതായിരുന്നതായും മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."