'ആര്‍.എസ്.എസ് തിട്ടൂരം കൊണ്ടു മാറുന്നതല്ല ഇന്ത്യയെന്ന പേര്' എം.വി ഗോവിന്ദന്‍
'ആര്‍.എസ്.എസ് തിട്ടൂരം കൊണ്ടു മാറുന്നതല്ല ഇന്ത്യയെന്ന പേര്' എം.വി ഗോവിന്ദന്‍
ഡല്‍ഹി: പാഠപുസ്തകങ്ങളില്‍ നിന്നും ഇന്ത്യയെ നീക്ക് ഭാരത് എന്നാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. ആര്‍.എസ്.എസ് തിട്ടൂരം കൊണ്ടു മാറുന്നതല്ല ഇന്ത്യയെന്ന പേരെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തുറന്നടിച്ചു. ഹിന്ദുത്വ അജണ്ടയിലേക്ക് രാജ്യത്തെ നയിക്കാനുള്ള കൈവഴിയാണ് പേര് മാറ്റമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നായതാണ് ഈ നീക്കത്തിന് പിന്നില്‍. ഹിന്ദുത്വത്തിലേക്കും വര്‍ഗീയതയിലേക്കും രാജ്യത്തെ മാറ്റാനുള്ള നീക്കമാണ് മാറ്റത്തിന് പിന്നില്‍. കേരളത്തില്‍ ഇത് നടക്കില്ലെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
പാഠപുസ്തകങ്ങളില്‍ നിന്നും ഇന്ത്യ എന്ന പദം ഒഴിവാക്കി ഭാരതം എന്നാക്കാനുള്ള എന്‍.സി.ഇ.ആര്‍ടി നടപടിക്ക് ബദല്‍ സംവിധാനം ഒരുക്കാന്‍ കേരളം സാധ്യത തേടുന്നുണ്ട്. 'ഇന്ത്യ' നിലനിര്‍ത്തി സ്വന്തം നിലയ്ക്ക് എസ് .സി.ഇ.ആര്‍.ടി വഴി പുസ്തകം ഇറക്കാനാണ് ആലോചന. ഇതിന് നിയമ സാങ്കേതിക പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കും.
രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തല്‍ വരുത്താനാണ് എന്‍ സി ഇ ആര്‍ ടി ആവശ്യപ്പെട്ടത്. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാനാണ് എന്‍ സി ഇ ആര്‍ ടി സമിതി ശുപാര്‍ശ നല്‍കിയത്. സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങള്‍ സംബന്ധിച്ച് എന്‍സിആര്‍ടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താന്‍ ശുപാര്‍ശ നല്‍കിയത്. സമിതി ഐകകണ്‌ഠേന എടുത്ത തീരുമാനമാണിതെന്നാണ് വിവരം.
ചരിത്ര പഠനത്തിലും കാര്യമായ മാറ്റം നിര്‍ദ്ദേശിക്കുന്നുണ്ട്. പുരാതന, മധ്യകാല, ആധുനിക ചരിത്രമെന്ന വിഭജനത്തില്‍ പുരാതന ചരിത്രം എന്നതിന് പകരം ക്ലാസിക്കല്‍ ചരിത്രം എന്നാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."