HOME
DETAILS
MAL
യു.എന്‍ രക്ഷാസമിതി സ്ഥിരാംഗത്വം; ഇന്ത്യക്ക് പിന്തുണയുമായി ഫ്രാന്‍സ്
backup
November 19 2022 | 07:11 AM
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന് ഫ്രാന്‍സ്. വിപുലീകരിച്ച യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യ, ജര്‍മനി, ബ്രസീല്‍, ജപ്പാന് എന്നീ രാജ്യങ്ങളെ സ്ഥിരാംഗങ്ങളാക്കാനുള്ള ഫ്രാന്‍സിന്റെ പിന്തുണ ആവര്‍ത്തിക്കുന്നതായി യു.എന്നിലെ ഫ്രാന്‍സിന്റെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി നതാലി ബ്രോഡ്ഹര്‍സ്റ്റ് പറഞ്ഞു. യു.എന്‍ പൊതുസഭയുടെ പ്ലീനറി യോഗത്തില്‍ രക്ഷാസമിതി വിപുലീകരണവും അംഗത്വവുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."