അശോക് ഗെഹ്‌ലോട്ടിന്റെ മകന് ഇ.ഡി നോട്ടിസ്
അശോക് ഗെഹ്‌ലോട്ടിന്റെ മകന് ഇ.ഡി നോട്ടിസ്
ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്‌ലോട്ടിന് ഇ.ഡി നോട്ടിസ്. വിദേശ നാണയവിനിമ ചട്ടലംഘനത്തിനാണ് നോട്ടിസ്. ഒക്ടോബര്‍ 27ന് വൈഭവ് ഗെഹ്‌ലോട്ട് നേരിട്ട് ഹാജരാകണമെന്നാണ് ഇ.ഡി നോട്ടിസില്‍ പറയുന്നത്. 1999 ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റില്‍ ജയ്പൂര്‍, ഉദയ്പൂര്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ഫെമ നിയമപ്രകാരം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ട്രിറ്റണ്‍ ഹോട്ടല്‍സ് ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡിലായിരുന്നു പരിശോധന. സ്ഥാപനത്തിന്റെ ഡയറക്ടറായ രത്തന്‍ കാന്ത് ശര്‍മ്മ, വൈഭവിന്റെ വ്യാപാര പങ്കാളിയാണെന്നാണ് ഇ.ഡി പറയുന്നത്.
അതേസമയം ഇതുമായി ബന്ധപ്പെട്ട് ഇന്ന് വാര്‍ത്താസമ്മേളനം നടത്തുമെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു.
അതിനിടെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോതസ്രയുടെയും മഹുവ നിയമസഭാ സീറ്റിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെയും സ്ഥലങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച റെയ്ഡ് നടത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കോണ്‍ഗ്രസ് എം.എല്‍.എ ഓം പ്രകാശ് ഹുദ്‌ലയുടെ വീട്ടിലും ഇ.ഡി പരിശോധന നടത്തുന്നുണ്ട്. ജയ്പൂര്‍, ദൗസ, സികാര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇ.ഡി പരിശോധന പുരോഗമിക്കുന്നത്. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് റെയ്ഡ്. രാജസ്ഥാനിലെ ലാച്ചമാന്‍ഗാര്‍ഹ് മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയാണ് ഡോട്ട്സ്ര. ഹുദ്‌ല മഹാവ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."