ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
തിരുവല്ല: പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുന്നന്താനം മുക്കൂര്‍ വടശ്ശേരിയില്‍ വീട്ടില്‍ വേണുക്കുട്ടന്‍ (45) ആണ് ഭാര്യ ശ്രീജ(38)യെ കുത്തിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. ദമ്പതികള്‍ ഏറെക്കാലമായി സ്വരച്ചേര്‍ച്ചയില്‍ അല്ലായിരുന്നു. കണ്ണൂര്‍ പയ്യന്നൂരില്‍ ഇന്നലെ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് വീണ്ടും സമാന രീതിയിലുള്ള കൊലപാതകം അരങ്ങേറിയത്.
ഇന്ന് പുലര്‍ച്ചെ ശ്രീജയുടെ പാലയ്ക്കാതകിടിയിലെ വീട്ടിലെത്തിയാണ് വേണുക്കുട്ടന്‍ നായര്‍ ആക്രമണം നടത്തിയത്. ഗുരുതര പരിക്കേറ്റ ശ്രീജ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കീഴ്വായ്പൂര് പൊലിസ് എത്തി മേല്‍ നടപടി സ്വീകരിച്ച ശേഷം വേണുക്കുട്ടന്‍ നായരുടെ മൃതദേഹം മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നില്‍ എന്ന് പൊലിസ് പറഞ്ഞു.
പയ്യന്നൂര്‍ കാങ്കോലിലെ വെമ്മരടി കോളനിയില്‍ ഇന്നലെയാണ് ഭര്‍ത്താവ് ഭാര്യയെ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. വി.കെ. പ്രസന്ന (32) യാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് പിന്നാലെ ഭര്‍ത്താവ് പള്ളിക്കുടിയന്‍ ഷാജി (35) താനാണ് കൊല നടത്തിയതെന്ന് പറഞ്ഞ് പയ്യന്നൂര്‍ പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."