ഇസ്‌റാഈല്‍ ടാങ്കുകള്‍ വടക്കന്‍ ഗസ്സയില്‍
ഇസ്‌റാഈല്‍ ടാങ്കുകള്‍ വടക്കന്‍ ഗസ്സയില്‍
ഗസ്സസിറ്റി: വടക്കന്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ ടാങ്കറുകള്‍ പ്രവേശിച്ചതായി ഇസ്‌റാഈല്‍ സൈന്യം.ടാങ്കുകള്‍ ഉപയോഗിച്ച് വടക്കന്‍ ഗസ്സയില്‍ ആക്രമണം നടത്തിയ കാര്യം വ്യാഴാഴ്ച ഇസ്‌റാഈല്‍ തന്നെയാണ് പുറത്തു വിട്ടത്. ടാങ്കുകള്‍ ഗസ്സയില്‍ പ്രവേശിക്കുന്നതിന്റെ വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്. ഹമാസ് കേന്ദ്രങ്ങളെ അക്രമിച്ചെന്നും ഹമാസ് പോരാളികളെ വധിച്ചെന്നും ഇസ്‌റാഈല്‍ അവകാശപ്പെട്ടു. യുദ്ധം അടുത്ത ഘട്ടത്തിലേക്കെന്നാണ് സൂചനകള്‍.
In preparation for the next stages of combat, the IDF operated in northern Gaza.
— Israel Defense Forces (@IDF) October 26, 2023
IDF tanks & infantry struck numerous terrorist cells, infrastructure and anti-tank missile launch posts.
The soldiers have since exited the area and returned to Israeli territory. pic.twitter.com/oMdSDR84rU
വ്യോമാക്രമണംരൂക്ഷമായി തുടരുന്നതിനിടെ കരമാര്‍ഗ്ഗം ആക്രമണം നടത്തുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എപ്പോഴാണ് അത് ആരംഭിക്കുകയെന്ന് പറയാനാവില്ലെന്നായിരുന്നു നെതന്യാഹു പറഞ്ഞത്.
തെക്കന്‍ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ വ്യോമാക്രമണവും തുടരുകയാണ്. ഖാന്‍ യൂനിസിലെ ആക്രമണത്തില്‍ ഇന്ന് 18 പേര്‍ കൊല്ലപ്പെട്ടു. തല്‍ അല്‍ ഹവയിലും വ്യോമാക്രമണം ഉണ്ടായി. 6500ലധികം പേരാണ് ഗസ്സയില്‍ ഇത് വരെ കൊല്ലപ്പെട്ടത്.
അതിനിടെ ഗസ്സ ആരോഗ്യമന്ത്രാലയം പറയുന്ന മരണസംഖ്യയില്‍ വിശ്വാസമില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. എന്നാല്‍ ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ മരണസംഖ്യ വിശ്വസനീയമാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്ആര്‍ഡബ്ല്യു) ഇസ്രായേല്‍ ആന്‍ഡ് ഫലസ്തീന്‍ ഡയറക്ടര്‍ ഒമര്‍ ഷാക്കിര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."