HOME
DETAILS

സ്‌കൂള്‍ തുറക്കാനുള്ള ആലോചനയുമായി സര്‍ക്കാര്‍

  
backup
September 03 2021 | 04:09 AM

4563521-2

പ്രായോഗികത പരിശോധിക്കാന്‍
വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് മന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള ആലോചനയുമായി സര്‍ക്കാര്‍. ഇതിന്റെ പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പ്ലസ്‌വണ്‍ പരീക്ഷയ്ക്ക് മുന്നോടിയായി ക്ലാസ് മുറികള്‍ ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


വിദഗ്ധസമിതിയുടെ അഭിപ്രായം അറിഞ്ഞതിനുശേഷമാകും സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തയാറാക്കുക. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് വന്നശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തി തീരുമാനമെടുക്കും. സ്‌കൂളുകള്‍ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ധര്‍ മുന്നോട്ടുവച്ചത്. സമിതിയുടെ റിപ്പോര്‍ട്ടും വിദ്യാഭ്യാസ വകുപ്പിന്റെ പ്രൊജക്ട് റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. മുഖ്യമന്ത്രി സമിതിയുമായി ചര്‍ച്ചചെയ്തു തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഈ മാസം ഒന്നിന് സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തിലാണ് കേരളത്തിലും അതിന്റെ പ്രായോഗികത പരിശോധിക്കുന്നത്. സ്‌കൂളുകള്‍ ഏറെക്കാലം അടച്ചിടാന്‍ പാടില്ലെന്നും അതു കുട്ടികളില്‍ വലിയ സാമൂഹികപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും നേരത്തെ പാര്‍ലമെന്ററി സമിതിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയ ശേഷം സ്‌കൂളുകള്‍ തുറന്നാല്‍ മതിയെന്നായിരുന്നു നേരത്തെ കേരളത്തിന്റെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  21 days ago