താലിബാനെ തിരക്കിട്ട് അംഗീകരിക്കില്ല: യു.എസ്
വാഷിങ്ടണ്‍: അഫ്ഗാനിലെ താലിബാന് ഭരണത്തെ അംഗീകരിക്കാന്‍ യു.എസിന് ധൃതിയില്ലെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി. തങ്ങള്‍ ബന്ധപ്പെട്ട മറ്റു രാജ്യങ്ങളും ഇക്കാര്യത്തില്‍ ധൃതി കാണിക്കില്ലെന്നാണറിയിച്ചത്. അവരെ അംഗീകരിക്കുന്നത് അവരുടെ പെരുമാറ്റം വിലയിരുത്തിയായിരിക്കും. അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതീക്ഷകള്‍ അവര്‍ കാത്തുസംരക്ഷിക്കുമോ എന്നതാണ് പ്രധാനമെന്നും സാകി പറഞ്ഞു.
യു.എസ് സേന പിന്മാറിയ ശേഷം താലിബാനുമായി ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയമുണ്ടായോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സാകി.
താലിബാന് അഫ്ഗാന്റെ ഭൂരിഭാഗം പ്രദേശവും കീഴടക്കിയതിനാല്‍ ചില സംസാരങ്ങളും ഇടപെടലുകളും ആവശ്യമാണ്. താലിബാനില്‍ നിന്ന് ലോകരാജ്യങ്ങള്‍ ആഗ്രഹിക്കുന്നത് എന്തെന്ന് വ്യക്തമാക്കുന്ന പ്രമേയം യു.എന്‍ രക്ഷാസമിതി പാസാക്കിയിട്ടുണ്ട്. താലിബാന് നല്ലവരാണെന്ന് കരുതുന്നില്ല. എന്നാല്‍ അവിടെയുള്ള ആളുകളെ ഒഴിപ്പിക്കാന്‍ അവരുമായി സഹകരിച്ചേ മതിയാകൂ എന്നും ജെന്‍ സാകി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."