'പാഠപുസ്തകം കാവി പുതപ്പിക്കാന്‍ ശ്രമം'; പാഠ്യപദ്ധതി പരിഷ്കരണം തള്ളി മന്ത്രി വി.ശിവന്‍കുട്ടി
പാഠ്യപദ്ധതി പരിഷ്കരണം തള്ളി മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണം തള്ളി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പാഠപുസ്തകങ്ങളില്‍ ഇന്ത്യ മാറ്റി ഭാരത് ആക്കാനുള്ള തീരുമാനത്തെ കേരളം അംഗീകരിക്കില്ല, തള്ളിക്കളയുന്നു, പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുടെ ചരിത്രമാണ് മാറ്റാന്‍ ശ്രമിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണം എന്ന പേരില്‍ നടക്കുന്നത് ജനാധിപത്യ വിരുദ്ധതയാണ്. അക്കാദമിക താത്പര്യങ്ങളെ അവഗണിക്കുന്നുവെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഇന്ത്യയുടെ ചരിത്രം, അടിസ്ഥാന പ്രശനങ്ങള്‍, ഭരണഘടന മൂല്യങ്ങള്‍ എല്ലാ വെട്ടി മാറ്റുകയാണ്. പരിണാമസിദ്ധാന്തം അടക്കം മാറ്റുന്നു. 1 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ എസ് സിഇആര്‍ടി പുസ്തകങ്ങള്‍ ആണ് കേരളം ഉപയോഗിക്കുന്നത്. അതങ്ങനെ തന്നെ തുടരുമെന്നും മന്ത്രി വിശദമാക്കി. വിദ്യാഭ്യാസ കാര്യങ്ങളില്‍ സംസ്ഥാനം തീരുമാനമെടുക്കുമെന്നും കൂടുതല്‍ കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത തീരുമാനിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രം വിദ്യാഭ്യാസ മേഖലയില്‍ സ്വീകരിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാരിനോട് ആലോചിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."