HOME
DETAILS

രാജ്യങ്ങളുടെ അംഗീകാരം കാത്ത് താലിബാന്‍

  
backup
September 03 2021 | 04:09 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%82%e0%b4%97%e0%b5%80%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%95%e0%b4%be

 

കാബൂള്‍:താലിബാന്റെ പുതിയ സര്‍ക്കാര്‍ പ്രഖ്യാപനം അന്തിമഘട്ടത്തിലെത്തിനില്‍ക്കെ ആകാംക്ഷയോടെ ലോകം.
സര്‍ക്കാരില്‍ ഉസ്‌ബെക്കുകളും താജിക്കുകളുമുള്‍പ്പെടെ എല്ലാ വിഭാഗത്തിനു പങ്കാളിത്തം നല്‍കുമെന്നാണ് താലിബാന്‍ പറഞ്ഞിരുന്നത്. മുന്‍ സര്‍ക്കാരുകളിലെ പ്രമുഖരായ ഹാമിദ് കര്‍സായി, അബ്ദുല്ല അബ്ദുല്ല തുടങ്ങിയവരും സര്‍ക്കാരിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. താലിബാന്‍ നേതാക്കള്‍ മാത്രമുള്ള സര്‍ക്കാരിന് ലോകരാജ്യങ്ങള്‍ അംഗീകാരം നല്‍കിയേക്കില്ലെന്ന ചിന്തയിലാണ് അവര്‍ ഇങ്ങനെ ചിന്തിക്കുന്നതെന്നാണ് കരുതുന്നത്. പിന്നീട് സര്‍ക്കാര്‍ അഴിച്ചുപണിഞ്ഞേക്കുമെന്ന് ലോക രാഷ്ട്രങ്ങളും സംശയിക്കുന്നു.


നിലവില്‍ ചൈനയും റഷ്യയും കാബൂളില്‍ എംബസി തുറന്നിട്ടുണ്ട്. എന്നാല്‍ യു.എസും ജപ്പാനും അഫ്ഗാന്‍ എംബസി ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്കു മാറ്റുമെന്ന് അറിയിച്ചു. ഇന്ത്യയുമായും താലിബാന്‍ ഔദ്യോഗിക ചര്‍ച്ച നടത്തിക്കഴിഞ്ഞു.
ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് ജോലിക്കു പോകാന്‍ സ്വാതന്ത്ര്യം നല്‍കുന്ന, പെണ്‍കുട്ടികള്‍ക്കു പഠിക്കാന്‍ അനുവാദം നല്‍കുന്ന സമീപനമാണ് ലോകം പ്രതീക്ഷിക്കുന്നതെന്ന് അവര്‍ക്ക് ബോധ്യമുണ്ട്. ഇക്കാര്യത്തില്‍ താലിബാന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും പ്രവൃത്തിയാണ് ഉറ്റുനോക്കുന്നതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കിയിരുന്നു. അഫ്ഗാന്റെ യു.എസ് ബാങ്കുകളിലെ കരുതല്‍ ധനം അമേരിക്ക മരവിപ്പിച്ചതിനാല്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരുമാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ മാത്രമേ അവിടെ സ്റ്റോക്കുള്ളൂവെന്ന് യു.എന്‍ അറിയിച്ചിട്ടുണ്ട്. ജനസംഖ്യയില്‍ പകുതിപേര്‍ക്കും സഹായം ആവശ്യമാണെന്നാണ് കണക്ക്. അഞ്ചു വയസിനു താഴെയുള്ള കുട്ടികളില്‍ പകുതിയും പോഷകാഹാരക്കുറവ് നേരിടുകയാണ്. നാലുവര്‍ഷത്തിനിടെയുണ്ടായ കടുത്ത വരള്‍ച്ചയിലൂടെയാണ് രാജ്യം മുന്നോട്ടുപോകുന്നത്. അഫ്ഗാനെ സഹായിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് കഴിഞ്ഞ ദിവസം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  21 days ago