HOME
DETAILS

ഇനിയില്ല കെ.എ.എസ്

  
backup
November 19 2022 | 14:11 PM

kerala-administrative-service-department1221

തിരുവനന്തപുരം: സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് (കെ.എ.എസ്) അകാലചരമമടയുന്നു. വകുപ്പുകള്‍ കെ.എ.എസിന് നീക്കിവച്ച തസ്തിക ചുരുക്കണമെന്ന് ആവശ്യപ്പെടുകയും നിലവിലെ ജീവനക്കാരുടെ പ്രൊമോഷന്‍ തടസപ്പെടുമെന്ന് സംഘടനകള്‍ പരാതിപ്പെടുകയും ചെയ്തതോടെയാണിത്.
ഇതിനോടകം തന്നെ റവന്യൂവകുപ്പില്‍ നിന്നും കെ.എ.എസിനായി നീക്കി വെച്ച ഡെപ്യൂട്ടി കലക്ടര്‍മാരുടെ 17 തസ്തികകള്‍ 12 ആയി ചുരുക്കിയിട്ടുണ്ട്. ഈ തസ്തികകളിലേക്ക് തഹസീല്‍ദാര്‍മാര്‍ക്ക് പ്രൊമോഷന്‍ ഉറപ്പാക്കാന്‍ വേണ്ടിയാണ് വെട്ടിച്ചുരുക്കിയത്.

രജിസ്‌ട്രേഷന്‍, തൊഴില്‍, കൃഷി, ഇന്‍ഷ്വറന്‍സ് വകുപ്പുകളും സമാനമായ കാരണത്താല്‍ കെ.എ.എസ് നിയമന തസ്തിക ചുരുക്കണമെന്ന് ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു മറികടക്കാന്‍ കൂടുതല്‍ വകുപ്പുകളെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ഇതും പ്രായോഗികമാകില്ല.
29 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളുടെയും ജനറല്‍ സര്‍വിസിലെ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ തസ്തികകളുടെയും 10 ശതമാനം ഉള്‍ക്കൊള്ളിച്ചാണ് കെ.എ.എസിന് രൂപം നല്‍കിയത്. ആദ്യ ബാച്ചിന്റെ പരിശീലനം പൂര്‍ത്തിയാകുന്നതിനിടെയാണ് നിര്‍ത്തുമെന്ന വാര്‍ത്ത പുറത്തുവരുന്നത്.

ആദ്യബാച്ചില്‍ ഒഴിവുകള്‍ കണ്ടെത്തി പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്താണ് നിയമനം നടത്തിയത്. അടുത്തബാച്ചിലേക്കുള്ള ഒഴിവുകളൊന്നും ഇതുവരെ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈവര്‍ഷം ആദ്യം വിജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള ഒരുക്കങ്ങള്‍ പി.എസ്.സി. പൂര്‍ത്തിയാക്കിയിരുന്നെങ്കിലും സര്‍ക്കാരില്‍നിന്ന് അനുകൂല നീക്കമുണ്ടാകാത്തതിനാല്‍ പിന്നീട് മരവിപ്പിച്ചു. ആദ്യ റാങ്ക് പട്ടിക ഒരു വര്‍ഷ കാലാവധി തികഞ്ഞതോടെ കഴിഞ്ഞ മാസം ആദ്യം റദ്ദായി. 562ല്‍ 108 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ഇവരുടെ നിയമനം നടത്തിയാല്‍ ഈ വകുപ്പുകളില്‍ പ്രൊമോഷന്‍ വരാതെ ഒഴിവുവരില്ല. പ്രൊമോഷനാകട്ടെ 810 വര്‍ഷമെടുക്കും. ഇതോടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നടപടി അനന്തമായി നീളും.

രണ്ടുവര്‍ഷത്തിലൊരിക്കല്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് കെ.എ.എസിന്റെ വ്യവസ്ഥകളിലുള്ളതെങ്കിലും ആദ്യ പട്ടിക റദ്ദായിട്ടുപോലും പുതിയ വിജ്ഞാപനം ഇറക്കിയിട്ടില്ല. ആദ്യവിജ്ഞാപനം 2019ലാണ് പി.എസ്.സി പ്രസിദ്ധീകരിച്ചത്. 2021ല്‍ പ്രസിദ്ധീകരിക്കേണ്ടിയിരുന്ന രണ്ടാം വിജ്ഞാപനം ഇറങ്ങിയതേയില്ല. അടുത്തവര്‍ഷമെങ്കിലും പുതിയ ബാച്ചിന് പ്രവേശനം നല്‍കണമെങ്കില്‍ ഈ വര്‍ഷം വിജ്ഞാപനം ഇറങ്ങേണ്ടിയിരുന്നു.


ഭരണപരിഷ്‌കാര കമ്മിഷനും എതിര്
ആദ്യ ബാച്ചിലേക്ക് തസ്തികകള്‍ കണ്ടെത്തിയതില്‍ പിഴവുണ്ടെന്നും അത് പരിഹരിച്ചാലേ പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാകൂവെന്ന നിലപാടിലാണ് ഭരണപരിഷ്‌കാര കമ്മിഷന്‍. ചട്ടം ഭേദഗതി നിര്‍ദേശം സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിച്ചെങ്കിലും ഒന്നും നടന്നില്ല. പല വകുപ്പുകളിലെയും മൂന്നാം ഗസറ്റഡ് തസ്തികകള്‍ എന്‍ട്രി കേഡറായി ഉള്‍പ്പെട്ടതിലെ അപാകതകള്‍ പരിഹരിക്കാനാണ് സമിതിയെ നിയോഗിച്ചത്. ചര്‍ച്ച പ്രാരംഭഘട്ടത്തിലാണെന്നും ഡിസംബറിന് ശേഷമേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകൂവെന്നുമാണ് സമിതിയുടെ വിശദീകരണം. റിപ്പോര്‍ട്ട് ലഭിച്ചാല്‍ത്തന്നെ തുടര്‍ ചര്‍ച്ചകളും നടപ്പാക്കാനുള്ള കാലതാമസവും കണക്കാക്കിയാല്‍ അടുത്ത വര്‍ഷവും വിജ്ഞാപനം ഇറങ്ങില്ലെന്ന് നിയമവിദഗ്ധരും പറയുന്നു.


പരിശീലന സ്ഥാപനങ്ങള്‍ അടച്ചു
ഈ വര്‍ഷം കെ.എ.എസ് മോഹവുമായി പരിശീലനം ആരംഭിച്ച ഉദ്യോഗാര്‍ഥികളുടെ ഭാവി ആശങ്കയിലായി. ഇവരില്‍ പലരും മോഹം ഉപേക്ഷിച്ച് പരിശീലനം അവസാനിപ്പിച്ചു. സ്ഥാപനങ്ങളാകട്ടെ കെ.എ.എസ് പരിശീലനവും നിര്‍ത്തി. പ്രായപരിധി അവസാനിക്കുന്നവരടക്കം ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് പ്രതിസന്ധിയിലായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; വിധി തേടുന്നവരില്‍ ഉമര്‍ അബ്ദുല്ല ഉള്‍പെടെ പ്രമുഖര്‍ 

National
  •  3 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം; കമാന്‍ഡറുടെ മരണം സ്ഥീരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago
No Image

മരണം 569; ലബനാനിൽ ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു , പതിനായിരത്തിലധികം പേർ അഭയാർഥി കേന്ദ്രങ്ങളിൽ

International
  •  3 months ago
No Image

തൃശൂർ പൂരം കലക്കൽ റിപ്പോർട്ടിൽ ഡി.ജി.പി വിയോജനക്കുറിപ്പെഴുതി, വിശദ അന്വേഷണത്തിന് ശുപാർശ, തുടരന്വേഷണം തീരുമാനിക്കുക മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago