ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
മഞ്ചേരി: ലോറി ഡ്രൈവറെ ട്രിപ്പ് വിളിച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. പ്രതികളായ അരുണ്‍ ഫിലിപ്പ്, ജെറിന് മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണു തള്ളിയത്. ലോറി ഡ്രൈവറായ ചങ്ങനാശ്ശേരി പുത്തന്‍പറമ്പില്‍ സിജി തോമസിനെയാണു സുഹൃത്തും ലോറി ഡ്രൈവറുമായ ജെറിന് മാത്യു,ഇയാളുടെ കൂട്ടുപ്രതി അരുണ്‍ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നു കോഴിക്കോട് നിന്നു ട്രിപ്പു വിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം താമരശ്ശേരി ചുരത്തിലെ കൊക്കയില്‍ തള്ളുകയായിരുന്നു . 2015 സെപ്തംബര്‍ ഏഴിനാണു സംഭവം. ജെറിന്റെ ലോറിക്കു വേണ്ടിയുള്ള വായ്പായിനത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ കുടിശികയുണ്ടായിരുന്നു. ഏതു സമയവും ലോണ്‍ തന്ന കമ്പനി ലോറി പിടിച്ചുകൊണ്ടുപോകുമെന്ന സ്ഥിതിയുണ്ടായപ്പോഴാണു തന്റെ വാഹനത്തിന്റെ അതേ കമ്പനിയുടെ ലോറി തട്ടിയെടുക്കാനും കൊലപാതകം ആസൂത്രണം ചെയ്യാനും പ്രേരണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."