കലക്ടറുടെ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത് ദൗര്‍ഭാഗ്യകരം: വി.അബ്ദുറഹ്മാന് എംഎല്‍എ
തിരൂര്‍: ഉണ്യാല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടു കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും മുസ്ലിം ലീഗ് നേതാക്കള്‍ ഇറങ്ങിപ്പോയതു ദൗര്‍ഭാഗ്യകരമെന്ന് വി.അബ്ദുറഹ്മാന് എംഎല്‍എ. ഉണ്യാലില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ലീഗ് നേതാക്കള്‍ മുന്‍കൈയെടുക്കണമെന്നും എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എം.പി, എം.എല്‍.എ, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു പുറമെ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രാദേശിക നേതാക്കളെയാണു യോഗത്തിലേക്കു ക്ഷണിച്ചത്. എന്നാല്‍ മുസ്ലിം ലീഗില്‍ നിന്നും ജില്ലാ സംസ്ഥാന നേതാക്കളാണു യോഗത്തിനെത്തിയത്. ഇക്കാര്യത്തെക്കുറിച്ച് അന്വഷിക്കുക മാത്രമാണ് ചെയ്തത്. മറിച്ചുള്ള ആരോപണങ്ങള്‍ വാസ്തവിരുദ്ധമാണെന്നും വി. അബ്ദുറഹ്മാന് വ്യക്തമാക്കി. എംപി ഇത്തരത്തില്‍ വളരെ താഴ്ന്ന രീതിയില്‍ പ്രവര്‍ത്തിച്ചത് ശരിയായില്ലെന്നും എംഎല്‍എ പറഞ്ഞു. ഉണ്യാലില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ ഇടപെടണം. സംഘര്‍ഷത്തില്‍ തകര്‍ന്ന വീടുകള്‍ക്കു സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ ഒരുക്കമാണ്. എന്നാല്‍ വീടുകള്‍ വീണ്ടും തകര്‍ക്കപ്പെടില്ലെന്ന ഉറപ്പുണ്ടായാല്‍ മാത്രമെ ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കാനാവൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."