ഡി.സി.സി പട്ടിക; ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും അനുനയിപ്പിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷ പട്ടികയില്‍ ഇടംതിരിഞ്ഞ് നിന്ന മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആശയവിനിമയം നടത്തി. തിങ്കളാഴ്ച ചേരുന്ന യു.ഡി.എഫ്. നേതൃയോഗത്തില്‍ പങ്കെടുക്കണമെന്ന് ഇരുവരോടും വി.ഡി. സതീശന് ആവശ്യപ്പെട്ടു.
ഡി.സി.സി. അധ്യക്ഷ പ്രഖ്യാപനത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തി അറിയിച്ചിരുന്നു. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമായിരുന്നെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടിരുന്നു.
ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡി.സി.സി. അധ്യക്ഷ പട്ടികയ്ക്ക് എതിരെ പരസ്യവിമര്‍ശനം നടത്തിയതിന് നേതാക്കളെ സസ്പെന്റ് ചെയ്തതിലും ഉമ്മന്‍ ചാണ്ടി അതൃപ്തി പ്രകടിപ്പിച്ചു. അച്ചടക്ക നടപടി സ്വീകരിച്ചത് ജനാധിപത്യ രീതിയല്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. നടപടിക്ക് മുമ്പ് വിശദീകരണം തേടണമായിരുന്നു എന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ഇന്നലെ നടന്ന കണ്ണൂര്‍ ഡി.സി.സി. ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിനായി മറ്റ് എല്ലാ നേതാക്കളും കണ്ണൂരില്‍ എത്തിയെങ്കിലും, ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടു നിന്ന്. ഓണ്‍ലൈനായാണ് ഇരുവരും ചടങ്ങില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."