റേഷന്‍ വിതരണ അഴിമതി ആരോപണം; പശ്ചിമ ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക് അറസ്റ്റില്‍
റേഷന്‍ വിതരണ അഴിമതി ആരോപണം; പശ്ചിമ ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക് അറസ്റ്റില്‍
കൊല്‍ക്കത്ത: റേഷന്‍ വിതരണ അഴിമതി ആരോപണത്തില്‍ പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ജ്യോതിപ്രിയ മല്ലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തു. ബംഗാള്‍ മുന്‍ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്ന ജ്യോതിപ്രിയ മല്ലിക് ഇപ്പോള്‍ വനം വകുപ്പ് മന്ത്രിയാണ്. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇന്നലെ മന്ത്രിയുടെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു ഇതിന് പിന്നാലെയാണ് അറസ്റ്റ്.
ന്യായവില കടകള്‍ വഴി വിതരണം ചെയ്യാനിരുന്ന ഗോതമ്പ് ഉയര്‍ന്ന വിലയ്ക്ക് പുറത്തുള്ള വിപണിയില്‍ മറിച്ച് വിറ്റെന്നായിരുന്നു മന്ത്രിക്കെതിരെയുള്ള ആരോപണം. ഭക്ഷ്യോത്പന്ന വിതരണവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ വിവാദ വ്യവസായി ബാകിബുര്‍ റഹ്മാനുമായുള്ള ബന്ധമാണ് മന്ത്രിയെ വെട്ടിലാക്കിയത്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അമിത് ഡേയുടെ നഗര്‍ബസാറിലുള്ള രണ്ട് വസതികളിലും ഇ.ഡി നേരത്തെ പരിശോധന നടത്തിയിരുന്നു.
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളുടെയും ഗൂഢാലോചനയുടെ ഇരയാണ് താനെന്ന് ജ്യോതിപ്രിയ മല്ലിക് ആരോപിച്ചു. നേരത്തെ അധ്യാപക നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി ബംഗാള്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെയും സഹായി അര്‍പിത മുഖര്‍ജിയെയും ഈ വര്‍ഷമാദ്യം ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."