മഞ്ചേരി പോസ്റ്റല്‍ ഡിവിഷനില്‍ ഫീല്‍ഡ് ഓഫീസര്‍ ഒഴിവ്; ഇന്റര്‍വ്യൂ വഴി നിയമനം; മാര്‍ച്ച് 31നകം അപേക്ഷിക്കണം
മഞ്ചേരി പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയുടെ വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റുമാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു.
യോഗ്യത
അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. 18 വയസ് പൂര്‍ത്തിയായ സ്വയംതൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍ രഹിതര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരെ ഡയറ്ട് ഏജന്റായും കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരെ ഫീല്‍ഡ് ഓഫീസറായുമാണ് നിയമിക്കുക. ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട ജി.ഡി.എസിനും ഫീല്‍ഡ് ഓഫീസറായി അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധം?
വയസ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മൊബൈല്‍ നമ്പറുള്‍പ്പെടെ താഴെ കാണുന്ന വിലാസത്തില്‍ മാര്‍ച്ച് 31നകം തപാല്‍ വഴി അപേക്ഷിക്കണം. അപേക്ഷകര്‍ മലപ്പുറം ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. അഭിമുഖ തീയതി പിന്നീട് അറിയിക്കും.
വിലാസം
സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്,
മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്‍, മഞ്ചേരി- 676121.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."