മുത്തങ്ങ സമരം:പൊലിസ് മര്‍ദനമേറ്റ ഡയറ്റ് മുന്‍ലക്ചറിന് നഷ്ടപരിഹാരതുക നല്‍കണമെന്ന കോടതി വിധിക്കെതിരേ അപ്പീലുമായി സര്‍ക്കാര്‍
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങസമരവുമായി ബന്ധപ്പെട്ട് പൊലിസ് മര്‍ദനമേറ്റ ഡയറ്റ് മുന്‍ലക്ചറര്‍ കെ കെ സുരേന്ദ്രന് നഷ്ടപരിഹാരതുക നല്‍കണമെന്ന കീഴ്ക്കോടതിയുടെ വിധിക്കെതിരെ അപ്പീലുമായി സര്‍ക്കാര്‍ കോടതിയില്‍. ഈ വര്‍ഷം ജനുവരി ആദ്യം ബത്തേരി സബ്കോടതിയാണ് കെ കെ സുരേന്ദ്രന് അഞ്ച് ലക്ഷം രൂപം നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്. ഈ വിധിക്കെതിരെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ കല്‍പ്പറ്റ കോടതയില്‍ അപ്പീല്‍ പോയിരിക്കുന്നത്.
മുത്തങ്ങ ഭൂസമര ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പൊലിസ് പിടികൂടുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ ഡയറ്റ്മുന്‍ലക്ചറര്‍ കെ കെ സുരേന്ദ്രന്‍ നല്‍കിയ സ്വകാര്യ അന്യായത്തിലായിരുന്നു ബത്തേരി സബ് കോടതി ഇദ്ദേഹത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. ഇദ്ദേഹത്തിനെതിരെ പൊലിസിന്റെ ആരോപണങ്ങളെല്ലാം തള്ളിയായിരുന്നു വിധി. ഈ വര്‍ഷം ജനവരി 12നായിരുന്നു കോടതി വിധിവന്നത്. സംഭവത്തിന് കാരണക്കാരായ പൊലിസ് ഉദ്യോഗസ്ഥരില്‍ നിന്നും സര്‍ക്കാറിന് തുക ഈടാക്കാമെന്നുമായിരുന്നു കോടതി നിര്‍ദ്ദേശം.
എന്നാല്‍ കീഴ്കോടതിയുടെ ഈ വിധിക്കെതിരെയാണ് സര്‍ക്കാര്‍ കല്‍പ്പറ്റ ജില്ലാ കോടതയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പൊലിസ് മാത്രമല്ല സര്‍ക്കാറിന്റെ പ്രജകളെന്ന ഓര്‍ക്കണമെന്നാണ് കെ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. മുത്തങ്ങസമരവുമായി ബന്ധപ്പെട്ട് ഗൂഢാലോചന കുറ്റം ആരോപിച്ചാണ് കെ കെ സുരേന്ദ്രനെ 2003ല്‍ പൊലിസ് അറസ്സ്റ്റ് ചെയ്തത്. പിന്നീട് കണ്ണൂര്‍ ജയിലില്‍ ഒരു മാസം കഴിഞ്ഞ ഇദ്ദേഹം ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ചികിത്സയ്ക്കും മറ്റുമായി പുറത്തുവരുന്നത്. തുടര്‍ന്ന് ഇദ്ദേഹം നടത്തിയ നിയമനടപടിയിലൂടെയാണ് നീണ്ട പതിനേഴ് വര്‍ഷത്തിനുശേഷം നീതി നേടിയത്. എന്നാല്‍ ബത്തേരി സബ്കോടതിയുടെ വിധിക്കെതിരെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."