HOME
DETAILS

മുന്‍ എസ്.എഫ്.ഐ നേതാവിനുവേണ്ടി ഒന്നാം റാങ്കുകാരിയെ പിന്തിരിപ്പിക്കാന്‍ ശ്രമം; കേരള വര്‍മ കോളജിലും നിയമന വിവാദം

  
backup
November 20 2022 | 06:11 AM

appointment-controversy-in-kerala-varma-college2022

തൃശൂര്‍: കേരള വര്‍മ കോളജിലെ ഗസ്റ്റ് അധ്യാപക നിയമനവും വിവാദത്തിലേക്ക്. പൊളിറ്റിക്കല്‍ സയന്‍സിലെ ഗസ്റ്റ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. ഒന്നാം റാങ്ക് നേടിയ ഉദ്യോഗാര്‍ഥിക്കുമേല്‍ പിന്‍മാറാന്‍ സമ്മര്‍ദ്ദമെന്നാണ് പരാതി. മുന്‍ എസ്.എഫ്.ഐ നേതാവിനെ നിയമിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഇടപെട്ടുവെന്നും പരാതിയില്‍ ആരോപിക്കുന്നു. ഒന്നാം റാങ്കുകാരി കോളജിലെ അധ്യാപികയ്ക്കയച്ച വാട്‌സ്അപ്പ് ചാറ്റ് പുറത്തായി.

സബ്ജറ്റ് എക്‌സ്‌പേര്‍്ട്ട് ആയ ഡോ. ജുവല്‍ ജോണ്‍ ആലപ്പാട്ടാണ് മേധാവിക്കെതിരെ പൊലിസില്‍ പരാതി നല്‍കിയത്.

ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്റര്‍വ്യു ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേരത്തെ നടന്നിരുന്നു. ഇതില്‍ ഒന്നാം റാങ്ക് കിട്ടിയ അധ്യാപികയുടെ മേല്‍ കോളജ് മേധാവിയുടെ ഭാഗത്ത് നിന്നും എസ്.എഫ്.ഐയുടെ ഭാഗത്ത് നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായി എന്നാണ് പരാതി പറയുന്നത്.

കഴിഞ്ഞ മെയ്മാസത്തിലായിരുന്നു നിയമനത്തിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. നാല് പേരാണ് ഇന്റര്‍വ്യൂ പാനലില്‍ ഉണ്ടായിരുന്നത്. പ്രിന്‍സിപ്പല്‍, പൊളിറ്റിക്കല്‍ സയന്‍സിലെ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റ്, സബ്ജക്ട് എക്‌സ്പര്‍ട് ആയ അധ്യാപിക ജുവല്‍ ജോണ്‍ ആലപ്പാട്ട്, മറ്റൊരു അധ്യാപകന്‍ എന്നിവരായിരുന്നു പാനല്‍. അഭിമുഖത്തില്‍ പാലക്കാട് സ്വദേശിയായ യുവതിയാണ് മികച്ച രീതിയില്‍ പെര്‍ഫോം ചെയ്തത്. രണ്ട് വര്‍ഷമായി ഗസ്റ്റ് അധ്യാപകനായി കേരള വര്‍മ്മയില്‍ പഠിപ്പിക്കുന്ന മുന്‍ എസ്എഫ്‌ഐ നേതാവ് റാങ്ക് പട്ടികയില്‍ രണ്ടാമതായി. ഒന്നാം റാങ്ക് ഗസ്റ്റ് അധ്യാപകന് ലഭിക്കാതെ വന്നപ്പോള്‍ എച്ച്ഒഡി ഒപ്പിടാന്‍ തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു.

തനിക്ക് നിരന്തരമായി ഫോണ്‍ വിളികള്‍ ലഭിക്കുന്നുണ്ടെന്നും തനിക്ക് പിന്മാറാന്‍ സമ്മര്‍ദ്ദമുണ്ടെന്നുമാണ് യുവതി അറിയിച്ചത്. റാങ്ക് പട്ടിക ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. തനിക്ക് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് യുവതി ഫോണ്‍ വിളിച്ചവരെ അറിയിച്ചിരുന്നു. എന്നിട്ടും സമ്മര്‍ദ്ദം തുടരുകയായിരുന്നുവെന്നും യുവതി ചാറ്റില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago